തിരുവല്ല: ദളിത് ശാന്തി നിയമനം സ്വാഗതാര്‍ഹമെന്ന് ഓള് ഇന്ത്യ വീരശൈവ യൂത്ത് മൂവ്മെന്റ് സംസ്ഥാന സമിതി യോഗം. പൂജാവിധികളില്‍ അറിവുള്ളവരെയാണ് നിയമിക്കേണ്ടതെന്ന് യോഗം വിലയിരുത്തി. ജാതി നോക്കേണ്ട ആവശ്യമില്ല. ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള നീക്കം ചെറുക്കും. സര്‍ക്കാര്‍ ജോലികളില്‍ സമുദായത്തിന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് എതിരേ സമരപരിപാടികള്‍ക്ക് രൂപംനല്കാന് യോഗം തീരുമാനിച്ചു. വീരശൈവ മഹാസഭ സംസ്ഥാന വൈസ് പ്രസിഡന്റ് സി.പി.മധുസൂദനന്‍പിള്ള യോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് എ.വി.അരുണ്‍പ്രകാശ് അധ്യക്ഷനായിരുന്നു. പ്രമോദ് ശ്രീശിവം, സുധീഷ് പാലക്കാട്, പ്രദീപ് അലനല്ലൂര്‍, അരുണ്‍ ബുധനൂര്‍, ശ്രീകുമാര്‍ വാലേത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: