പാലക്കാട്: വന്യമൃഗങ്ങള്‍ കൃഷി നാശിപ്പിക്കുന്നതിന് വേണ്ട നഷ്ടപരിഹാരം കര്‍ഷകര്‍ക്ക് നല്‍കണമെന്ന് ആവശ്യപ്പെട്ട് 26ന് കളക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കെ.ശിവദാസ് പറഞ്ഞു.
കര്‍ഷകമോര്‍ച്ച മലമ്പുഴ നിയോജക മണ്ഡലം പ്രവര്‍ത്തകയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി മലമ്പുഴ ജനറല്‍ സെക്രട്ടറി പി.ബി.പ്രതാപന് അദ്ധ്യക്ഷത വഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി എ.സി.മോഹനന്, വി.വിഷ്ണുദേവന് എന്നിവര്‍ സംസാരിച്ചു.
നിയോജക മണ്ഡലം ഭാരവാഹികളായി വി.വി.രാമചന്ദ്രന്(പ്രസിഡന്റ്), വി.വിജയന്(ജനറല്‍ സെക്രട്ടറി), ശിവന്, നസ്രാക്ക്, അനന്തന് (വൈസ് പ്രസിഡന്റുമാര്‍), കൃഷ്ണന്‍കുട്ടി, രവീന്ദ്രന്, സുരേഷ്കുമാര്‍, സുകുമാരന്‍ (സെക്രട്ടറിമാര്‍), പി.കെ. ജ്യോതികുമാര്‍ (ട്രഷറര്‍)എന്നിവരെ നാമനിര്‍ദ്ദേശം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: