Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അന്ന് തൊഴിലാളികളെ ചതിച്ചു; ഇന്ന് തമ്മിലടിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2017, 10:45 pm IST
in Kerala

ആലപ്പുഴ: നിസ്സഹായരായ കര്‍ഷക, കയര്‍ തൊഴിലാളികളെ നിറതോക്കുകള്‍ക്ക് മുന്നിലേക്കയച്ച് രക്തസാക്ഷികളെ സൃഷ്ടിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സമരത്തിന്റെ എഴുപത്തിയൊന്നും വാര്‍ഷികം ആചരിക്കുന്നത് തമ്മിലടിച്ച്. പുന്നപ്ര-വയലാര്‍ സമരവാരാചരണം ഇന്നു മുതല്‍ 27 വരെയാണ് സിപിഎമ്മും, സിപിഐയും വിവിധ പരിപാടികളോടെ ആചരിക്കുന്നത്.

സിപിഎം അക്രമത്തില്‍ ഗതികെട്ടാണ് സിപിഐ തനിച്ച് പുന്നപ്ര-വയലാര്‍ രക്തസാക്ഷി വാരാചരണം നടത്തുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സ്മാരകം സ്ഥിതിചെയ്യുന്ന കഞ്ഞിക്കുഴിയിലാണ് ചേരിതിരിഞ്ഞ് സിപിഎമ്മും സിപിഐയും പരിപാടികള്‍ നടത്തുന്നതെന്നതാണ് ശ്രദ്ധേയം.

നുണകള്‍ കൊണ്ടു പടത്തുയര്‍ത്തിയ ചരിത്രമാണ് പുന്നപ്ര-വയലാര്‍ സമരത്തിന്റേത്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിനെതിരായ സമരമാണ് ഇവിടങ്ങളില്‍ നടന്നതെന്നതാണ് പ്രചാരണം. എന്നാല്‍ 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ ഒറ്റുകൊടുത്തതിന്റെ നാണക്കേട് മറയ്‌ക്കാന്‍ പുന്നപ്ര-വയലാര്‍ സമരത്തെ സ്വാതന്ത്യസമരമായി ചിത്രീകരിക്കുകയാണെന്നതാണ് യാഥാര്‍ത്ഥ്യം.

പുന്നപ്ര-വയലാര്‍ സംഭവങ്ങള്‍ 1946 ഒക്ടോബറിലാണ്. സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉണ്ടായത് 1947 ലാണ്. ചിത്തിര തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂറിനെ സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു വിളംബരം പുറപ്പെടുവിച്ചത് 1947 ജൂണ്‍ 11 നായിരുന്നു. ഇതിനെതിരായി സമരം നടത്തിയതും ഈ വിളംബരം പിന്‍വലിപ്പിച്ചതും സ്റ്റേറ്റ് കോണ്‍ഗ്രസ്സ് ആയിരുന്നു. പുന്നപ്ര-വയലാര്‍ സംഭവകാലത്ത് സ്വതന്ത്ര തിരുവിതാംകൂര്‍ വാദം ഉണ്ടായിരുന്നില്ല.

1946 ഒക്ടോബര്‍ 24ന് പുന്നപ്രയിലും 27ന് വയലാറിലും ഉണ്ടായസംഭവങ്ങള്‍ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളില്‍ മാത്രം ഒതുങ്ങിനിന്ന പരാജയപ്പെട്ട ഒരു പണിമുടക്ക് മാത്രമായിരുന്നു. സമര കാലത്ത് തിരുവിതാംകൂര്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും നേതൃത്വവും എവിടെയായിരുന്നുവെന്ന് ടി.വി. കൃഷ്ണന്‍ എഴുതിയ ‘സഖാവ്’ എന്ന പുസ്തകത്തില്‍ പറഞ്ഞിട്ടുണ്ട്.

പുന്നപ്ര-വയലാര്‍ സമരത്തിന്റെ മുന്നോടിയായ പൊതുപണിമുടക്കിന് രണ്ട് തട്ടുകളായാണ് സമരനേതൃത്വം പ്രവര്‍ത്തിച്ചത്. പത്രോസ്, പി.ജി. പത്മനാഭന്‍, സി.ജി. സദാശിവന്‍, കെ.കെ. കുഞ്ഞന്‍, കെ.സി. ജോര്‍ജ്ജ് ഇവരുള്‍പ്പെട്ട പാര്‍ട്ടി നേതൃത്വം ഒളിവിലും ടി.വി. തോമസ്, സി.കെ. കുമാരപണിക്കര്‍ തുടങ്ങിയവര്‍ വെളിയിലും പ്രവര്‍ത്തിച്ചു. ഒളിവില്‍ പോയ നേതാക്കളെല്ലാം ഈ സമയത്ത് തിരുകൊച്ചി സംസ്ഥാനത്തിന് വെളിയില്‍ കോഴിക്കോട്ടാണ് താമസിച്ചിരുന്നത്.

1946 ഒക്ടോബര്‍ 24ന് പകല്‍ മൂന്നിന് പുന്നപ്ര റിസര്‍വ്വ് പോലീസ് ക്യാമ്പിലേക്ക് ഒരു വിഭാഗം തൊഴിലാളികള്‍ ഇരച്ചു കയറുകയും തുടര്‍ന്ന് കൂട്ടമരണത്തിന് ഇടയാക്കിയ അക്രമവും വെടിവെയ്‌പ്പും നടക്കുമ്പോള്‍ ടി.വി. തോമസ് ആലപ്പുഴ കടപ്പുറത്തുള്ള റസ്റ്റ് ഹൗസില്‍ കൊല്ലം ഡിഎസ്പി വൈദ്യനാഥ അയ്യരുമായി രഹസ്യ ചര്‍ച്ചയിലായിരുന്നു. ഒക്ടോബര്‍ 27ന് രാവിലെ 11ന് തിരുവിതാംകൂര്‍ പട്ടാളം നാല് ബോട്ടുകളിലായി കായല്‍ വഴി വയലാറില്‍ വന്നിറങ്ങിയ ഉടനെ സി.കെ. കുമാരപണിക്കര്‍ (വയലാര്‍ സ്റ്റാലിനെന്ന് പിന്നീട് പ്രസിദ്ധനായി) സ്ഥലം വിട്ടു.

നിസ്സഹായരും, നിരായുധരുമായ പാവം തൊഴിലാളികള്‍ വയലാര്‍ കോയിക്കല്‍ മൈതാനത്തെ ക്യാമ്പില്‍ വെടിയേറ്റ് മരിച്ചു. ചുരുക്കത്തില്‍ നേതാക്കളുടെ ചതിയില്‍പ്പെട്ട് പുന്നപ്രയിലും വയലാറിലും കുറെ നിസ്സഹായരായ പാവങ്ങള്‍ മരിക്കാനിടയായ ദുരന്തമാണ് 1946 ഒക്ടോബര്‍ 24 നും 27 നും സംഭവിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു
India

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

Kerala

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

India

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

Kerala

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

പുതിയ വാര്‍ത്തകള്‍

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

ഒരു കാരണവശാലും ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഈ മണ്ണ് ഉപയോഗിക്കരുത് : ഡോവൽ മ്യാന്മാറിലെത്തിയത് തന്ത്രപ്രധാനമായ താക്കീത് നൽകാൻ

സർ ക്രീക്ക് മേഖലയിൽ നുഴഞ്ഞു കയറുന്ന പാക് ബോട്ടുകളെ ചതുപ്പിൽ പുതയ്‌ക്കാനെത്തുന്നത് തദ്ദേശീയ ആംഫിബിയസ് യുദ്ധ ബോട്ടുകൾ ; കൂട്ടിന് ക്രീക്ക് ക്രോക്കഡൈൽസും

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

കോക്രോച്ച് ജനതാ പാര്‍ട്ടി നേതാവ് അഭിജിത് ദീപ്കെയുടെ മുഖംമൂടിക്കുള്ളില്‍ മറഞ്ഞിരിക്കുന്ന കെജ്രിവാള്‍ (വലത്ത്) ആം ആദ്മി നേതാവ് അതിഷി സിജെപി വേദിയില്‍ നിരാഹാരമിരിക്കുന്ന സോനം വാങ്ചുകിനെ കാണുന്നു (ഇടത്ത്)

കോക്രോച്ച് പാര്‍ട്ടിക്ക് പിന്നില്‍ ആം ആദ്മിയാണെന്ന് തെളിഞ്ഞു, ഒടുവില്‍ സമരവേദിയില്‍ അതീഷി എത്തി… ആരെത്തിയിട്ടും സമരവേദിയില്‍ ആളില്ല

പശുവിനെ കെട്ടാന്‍ പോയ വീട്ടമ്മ കാല്‍ വഴുതി താഴ്ചയിലേക്ക് പതിച്ച് മരിച്ചു

പ്രതിഷേധ പന്തലില്‍ കുടിവെള്ളം നല്‍കണം, നിരീക്ഷണം തടയണം: പാറ്റ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മിന്‌റെ ഹര്‍ജി

ഇന്ത്യയിലെ ഏറ്റവും വലിയ ആണവ നിലയത്തിൽ സൈബർ ആക്രമണം ! ആയിരക്കണക്കിന് ഫയലുകൾ ചോർന്നു , ഗുരുതരമായ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.