ലിപ്പാരിസ് സനാമലബാറിക്ക
കല്‍പ്പറ്റ: പശ്ചിമഘട്ടത്തിലെ വയനാടന്‍ മഴക്കാടുകളില്‍ പുതിയിനം സസ്യത്തെ കണ്ടെത്തി.
ഓര്‍ക്കിഡ് കുടുംബത്തിലെ, മനോഹരമായ പൂക്കളുണ്ടാകുന്ന, ലിപ്പാരിസ് ജനുസ്സില്‍പെട്ടതാണിത്. മലബാര്‍ പ്രദേശത്തെ പ്രതിനിധാനം ചെയ്യുന്ന, അതീവസുന്ദരമായ’എന്ന്അര്‍ത്ഥംവരുന്ന അറബി നാമവും ചേര്‍ത്താണ് ഇതിന് ലിപ്പാരിസ് സനാമലബാറിക്ക എന്ന നാമം നല്‍കിയിട്ടുള്ളത്.
വയനാട്ടിലെ ഓര്‍ക്കിഡുകളെക്കുറിച്ചുള്ള പഠനത്തില്‍ ഇതുവരെ 180ല്‍പരം ഓര്‍ക്കിഡുകളെയാണ് കണ്ടെത്തിയത്. അതില്‍തന്നെ ലിപ്പാരിസ് ജനുസ്സില്‍ 14ല്‍ പരം സസ്യത്തെയാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് നിത്യഹരിത വനങ്ങളിലെ മരങ്ങളില്‍ കൂട്ടമായി പറ്റിപ്പിടിച്ച് വളരുന്നു. ഈ സസ്യങ്ങള്‍ക്ക് സാധാരണ ഒരിലയും ഇലയുടെ അരികുകള്‍ കീറിയത് പോലെ ഉള്ളവയുമാണ്. ഈ ചെടിയുടെ അടിവശം ഉരുണ്ട കാണ്ഡവുമാണ്. അപൂര്‍വ്വമായ ഈ സസ്യത്തിന്റെ സ്ഥാനം അതീവ സംരക്ഷണ പ്രാധാന്യമുള്ള സസ്യങ്ങളുടെ പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്.
ലോക സസ്യശാസ്ത്രത്തിലേക്ക് ഈ പുതിയ സസ്യത്തിന് ഇടം നല്‍കിയത് എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന സാങ്കേതിക വിഭാഗം ജീവനക്കാരനായ പിച്ചന്‍.എം.സലീമാണ്. കൂടാതെ എം.എസ്. സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ മുതിര്‍ന്ന ഗവേഷകനും സ്ഥാപന മേധാവിയുമായഡോ. വി. ബാലകൃഷ്ണനാണ് ഈ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനം നല്‍കിയത്. ഗവേഷണത്തിന്റെ പൂര്‍ണ്ണ രൂപം തായ്‌വാനിയ എന്ന അന്താരാഷ്‌ട്ര ജേണലിന്റെ പുതിയ ലക്കത്തിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.
















