Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബ്രസീല്‍ ക്വാര്‍ട്ടറില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2017, 10:47 pm IST
in Sports

ബ്രസീലിന്റെ ബ്രന്നര്‍ ( ഇടത്തേയറ്റം) ആദ്യ ഗോള്‍ നേടുന്നു

കൊച്ചി: ഹോണ്ടുറാസിന്റെ വെല്ലുവിളി മറികടന്ന് ബ്രസീല്‍ അണ്ടര്‍ 17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ൈഫനലില്‍. ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ നടന്ന അവസാന പ്രീക്വാര്‍ട്ടറില്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് കാനറികള്‍ ഹോണ്ടുറാസിനെ തകര്‍ത്തത്്. ബ്രസീലിനായി സ്‌ട്രൈക്കര്‍ ബ്രന്നര്‍ രണ്ട് ഗോളുകള്‍ നേടി. മാര്‍ക്കോസ് അന്റോണിയോയുടെ വകയായിരുന്നു ഒരെണ്ണം. ക്വാര്‍ട്ടറില്‍ ജര്‍മനിയാണ് ബ്രസീലിന്റെ എതിരാളികള്‍ . 22ന് കൊല്‍ക്കത്തയിലാണ് പോരാട്ടം.

ഗ്രൂപ്പ് മത്സരങ്ങളില്‍ കാഴ്ചവെച്ച പ്രകടനത്തില്‍ നിന്ന് വ്യത്യസ്തമായി ഹോണ്ടുറാസ് ഏറെ നല്ല കളിയാണ് കാനറികള്‍ക്കെതിരെ നടത്തിയത്. സുന്ദരമായ ചില മുന്നേറ്റങ്ങള്‍ നടത്തിയ അവര്‍ ഇടയ്‌ക്ക് ബ്രസീല്‍ പ്രതിരോധത്തെ വിറപ്പിച്ചെങ്കിലും ഗോളി ഗബ്രിയേലിനെ മറികടക്കാനായില്ല.

പന്തടക്കത്തില്‍ ബ്രസീല്‍ ഏറെ മുന്നിലായിരുന്നെങ്കിലും കൂടുതല്‍ ഷോട്ടുകള്‍ പായിച്ചത് ഹോണ്ടുറാസായിരുന്നു. എന്നാല്‍ മെജിയ ഉള്‍പ്പെടെയുള്ള സ്‌ട്രൈക്കര്‍മാര്‍ക്ക് ലക്ഷ്യം പിഴച്ചു

കഴിഞ്ഞ മത്സരത്തില്‍ നിന്ന് ഒരു മാറ്റവുമായാണ് ബ്രസീല്‍ കളത്തിലെത്തിയത്. വിറ്റീഞ്ഞോയ്‌ക്ക് പകരം അലന്‍ കളത്തിലെത്തി.

തുടക്കം മുതല്‍ ബ്രസീലിന്റെ മുന്നേറ്റം. എന്നാല്‍ ‘ആദ്യ അവസരം ലഭിച്ചത് ഹോണ്ടുറാസിന്. രണ്ടാം മിനിറ്റില്‍ അവര്‍ക്ക് ലീഡ് നേടാന്‍ ആദ്യ അവസരം. ബോക്‌സിന് പുറത്തുനിന്ന് ഗെര്‍സന്‍ ചാവേസിന്റെ ഇടംകാലന്‍ ഷോട്ട് പോസ്റ്റിന് പുറത്തേക്ക് പറന്നു. തുടക്കത്തില്‍ ബ്രസീല്‍ മുന്നേറ്റത്തെ ഫലപ്രദമായി തടഞ്ഞുനിര്‍ത്താന്‍ അവര്‍ക്കായി. എന്നാല്‍ 11-ാം മിനിറ്റില്‍ കാനറികള്‍ ആദ്യ ഗോള്‍ നേടി. അലന്‍-മാര്‍ക്കോസ് അന്റോണിയോ സഖ്യമാണ് ആദ്യ ഗോള്‍ മെനഞ്ഞെടുത്തത്. അന്റോണിയോ വലതുപാര്‍ശ്വത്തിലൂടെ മുന്നേറി. വലതുമൂലയില്‍വച്ച് പന്ത് നിയന്ത്രിച്ചശേഷം പിന്നില്‍ അലനിലേക്ക്. രണ്ടടി മുന്നില്‍കയറിയ അലന്‍ ഹോണ്ടുറാസ് പ്രതിരോധത്തിലെ വിടവ് മനസ്സിലാക്കി പിന്നില്‍നില്‍ക്കുകയായിരുന്ന വെസ്ലിക്ക് പന്ത് തട്ടിയശേഷം ബോക്‌സിനകത്തേക്ക് ഓടിക്കയറി. വെസ്ലി കൃത്യമായി തിരിച്ചുനല്‍കി.

ഇടതുഭാഗത്ത് ഒഴിഞ്ഞുനിന്ന ബ്രെന്നറെ അലന്‍ കണ്ടു. ഉടനെ അലന്‍ ബ്രെന്നര്‍ക്ക് പാസ നല്‍കി ്. പന്ത് കിട്ടിയ എബ്രന്നര്‍ ക്ലോസ് റേഞ്ചില്‍ നിന്ന് പായിച്ച ഇടംകാലന്‍ ഷോട്ട് ഹോണ്ടുറാസ് ഗോളി അലെക്‌സ് റിവേറയെ മറികടന്ന് വലയില്‍. തൊട്ടടുത്ത മിനില്‍ മാര്‍ക്കോസ് അന്റോണിയോയുടെ ഷോട്ട് ഹോണ്ടുറാസ് പ്രതിരോധനിരതാരം ബ്ലോക്ക് ചെയ്തു. 14-ാം മിനിറ്റില്‍ പൗളീഞ്ഞോയുടെ ബോക്‌സിന് പുറത്തുനിന്നുള്ള ഷോട്ട് ഹോണ്ടുറാസ് ഗോളി രക്ഷപ്പെടുത്തി. 21-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്നുള്ള അലന്റെ നല്ലൊരു ഷോട്ടും ഹോണ്ടുറാസ് ഗോളി രക്ഷപ്പെടുത്തി. 44-ാം മിനിറ്റില്‍ ബ്രസീല്‍ രണ്ടാം തവണയും ഹോണ്ടുറാസ് വല കുലുക്കി. പൗളീഞ്ഞോയുടെ പാസ് സ്വീകരിച്ച് േബാക്‌സിന്റെ ഇടതുമൂലയില്‍ നിന്ന് മാര്‍ക്കോസ് അന്റേണിയോ പായിച്ച ഇടംകാലന്‍ഷോട്ട് വലയില്‍ തറച്ചുകയറിയപ്പോള്‍ ഹോണ്ടുറാസ് ഗോളി നിസ്സഹായനായി. ആദ്യ പകുതിയില്‍ ബ്രസീല്‍ 2-0ന് മുന്നില്‍.

രണ്ടാം പകുതിയുടെതുടക്കത്തില്‍ രണ്ട് മാറ്റങ്ങള്‍ വരുത്തിയാണ് ഹോണ്ടുറാസ് കളത്തിലെത്തിയത്. പാട്രിക് പലാസിയോസിന് പകരം കെന്നെത്ത് മാര്‍ട്ടിന്‍സ്, ഡേവിഡ് കോര്‍ഡോണക്ക് പകരം ജോഷ്വാ കാനാലെസ്—എന്നിവര്‍ കളത്തിലെത്തി. ബ്രസീല്‍ വെവേഴ്‌സണ് പകരം ലുവാന്‍ കാന്‍ഡിഡോയെയും കളത്തിലെത്തിച്ചു. എങ്കിലും ബ്രസീലിനായിരുന്നു മുന്‍തൂക്കം. തുടക്കത്തില്‍ തന്നെ ബോക്‌സിന് പുറത്തുനിന്ന് ബ്രസീലിന് ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാനായില്ല. തുടര്‍ച്ചയായി നടത്തിയ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ 56-ാം മിനിറ്റില്‍ കാനറികള്‍ മൂന്നാം ഗോള്‍നേടി. ഹോണ്ടുറാസ് ബോക്‌സിനുള്ളില്‍ വച്ചുണ്ടായ കൂട്ടപ്പൊരിച്ചിലിനിടയില്‍ വെസ്ലി നല്‍കിയ പാസ് ബ്രന്നര്‍ വലംകാലന്‍ ഷോട്ടിലൂടെ വലയിലേക്ക് തിരിച്ചുവിട്ടു. 63-ാം മിനിറ്റില്‍ അലനെ തിരിച്ചുവിളിച്ച് ഹെലിയോ ജൂനിയോയെയും ബ്രസീല്‍ കളത്തലിറക്കി. തൊട്ടുപിന്നാലെ മാര്‍ക്കോസ് അന്റോണിയോയുടെ ഷോട്ട് ലക്ഷ്യം തെറ്റി പറന്നു.

68-ാം മിനിറ്റില്‍ ഹോണ്ടുറാസിന്റെ ലൂയിസ് പാല്‍മയുടെ ഷോട്ടും ലക്ഷ്യം കണ്ടില്ല. രണ്ട് മിനിറ്റിനുശേഷം സാന്റിയാഗോയുടെ പാസില്‍ നിന്ന് കാര്‍ലോസ് മെജിയ ബോക്‌സിന് പുറത്തുനിന്ന് പറത്തിയ ബുള്ളറ്റ് ഷോട്ട് ബ്രസീല്‍ ഗോളിയെ കീഴ്‌പ്പെടുത്തിയെങ്കിലും പോസ്റ്റില്‍ത്തട്ടി മടങ്ങി. തൊട്ടുപിന്നാലെ ജോഷ്വ കനാലസിന്റെ ഷോട്ട് ബ്രസീലിയന്‍ ഗോളി ഗബ്രിയേല്‍ ബ്രാസോ രക്ഷപ്പെടുത്തി. 74-ാം മിനിറ്റില്‍ വെസ്ലിയെ പിന്‍വലിച്ച് ബ്രസീല്‍ വിക്ടര്‍ യാനിനെ മൈതാനത്തിറക്കി. തുടര്‍ന്നും ഇരു ടീമുകളും മികച്ച ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ലീഡ് ഉര്‍ത്താന്‍ ബ്രസീലിനോ ആശ്വാസ ഗോള്‍നേടാന്‍ ഹോണ്ടുറാസിനോ കഴിഞ്ഞില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.