തിരുവനന്തപുരം: സെന്റര്‍ ഫോര്‍ വൈല്‍ഡ് ലൈഫ് സയന്‍സസ് ശിലാസ്ഥാപനം ഇന്ന് മന്ത്രി അഡ്വ. കെ. രാജു നിര്‍വഹിക്കും. പാലോട് ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ അര്‍ബുദരോഗ നിര്‍ണ്ണയ വിഭാഗത്തിന്റെ ഉദ്ഘാടനം എ.സമ്പത്ത് എംപി നിര്‍വഹിക്കുമെന്ന് അഡ്വ. കെ. രാജു വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അത്യന്താധുനിക രോഗനിര്‍ണ്ണയ സംവിധാനങ്ങള്‍ നടപ്പാക്കുകവഴി വന്യജീവികളുടെ രോഗങ്ങള്‍ തടയാനും വിലപ്പെട്ട ജീവന്‍ സംരക്ഷിക്കാനും സാധിക്കും. ബാംഗ്ലൂരിലെ നിംഹാന്‍സിന്റെ സഹകരണത്തോടെ കന്നുകാലികളിലെ പേവിഷബാധക്കെതിരെയുള്ള ചികിത്സാപദ്ധതിയ്‌ക്ക് രൂപം നല്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. വനമേഖലയില്‍ മാലിന്യം തള്ളുന്നവരെ പിടികൂടി ശിക്ഷിക്കും.
















