കൊച്ചി: തൃപ്പൂണിത്തുറ പൂര്‍ണ്ണ ത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോത്സവത്തിന് തൃശൂര്‍ ജില്ലയിലെ ഊരകം അമ്മത്തിരുവടി ക്ഷേത്രത്തിലെ സ്വര്ണ്ണത്തലേക്കെട്ട് എത്തിക്കാന്‍ ഹൈക്കോടതി അനുമതി നല്കി.
സ്വര്ണ്ണത്തലേക്കെട്ട് ഊരകം അമ്മത്തിരുവടി ക്ഷേത്രത്തില്‍ നിന്ന് എത്തിച്ച് വൃശ്ചികോത്സവത്തിന്റെ നാലാം ദിനമായ നവംബര്‍ 21 മുതല്‍ 25 വരെ ക്ഷേത്രാചാരങ്ങള്ക്കനുസരിച്ച് ഉപയോഗിക്കാന്‍ അധികൃതര്‍ അനുമതി തേടിയിരുന്നു.
ഇതനുസരിച്ച് ഊരകത്തു നിന്ന് സ്വര്ണ്ണത്തലേക്കെട്ട് തൃപ്പൂണിത്തുറയില്‍ എത്തിച്ച് പൂര്‍ണ്ണത്രയീശ ക്ഷേത്രത്തില്‍ സൂക്ഷിക്കാനും ഘോഷയാത്രയ്ക്ക് ഉപയോഗിക്കാനും തുടര്‍ന്ന് തിരികെ കൊണ്ടുപോകാനും കൊച്ചിന് ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിക്കണമെന്നും ഇതിനു മതിയായ പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
















