തിരുവനന്തപുരം: ഉദേ്യാഗസ്ഥര്‍ ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരാകണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മുദ്രാ പ്രോത്സാഹന പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ സ്വപ്‌നം സാധാരണക്കാരില്‍ ഭരണം എത്തണമെന്നാണ്. അതുകൊണ്ടാണ് കക്കൂസിനെക്കുറിച്ചും പാവപ്പെട്ടവന്റെ വീടിനെകുറിച്ചും വിദ്യാഭ്യാസത്തെക്കുറിച്ചുമൊക്കെ പറയുന്നത്. മോദി അധികാരത്തിലെത്തിയപ്പോള്‍ ഇന്ത്യയിലെ 67ശതമാനത്തിനും കക്കൂസ് ഇല്ലായിരുന്നു. മൂന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ 4.69 കോടി കക്കൂസുകളാണ് നിര്‍മ്മിച്ചത്. ഇന്ന് രാജ്യത്തെ 69 ശതമാനത്തിനും കക്കൂസുകളുണ്ട്.
വി.എസ്. ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.ധനകാര്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മനോജ് ജോഷി, ധനകാര്യ സെക്രട്ടറി മിന്‍ഹാജ് ആലം, കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിനാന്‍ഷ്യല്‍ സര്‍വീസ് ഡയറക്ടര്‍ അശോക് കുമാര്‍ സിംഗ്, കാനറാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം.വി. റാവു, ഐഒബി ചീഫ് റീജ്യണല്‍ മാനേജര്‍ കെ. സന്തോഷ് എന്നിവര്‍ സംസാരിച്ചു.
















