ലാഹോര്‍: പൊതുസുരക്ഷാ നിയമപ്രകാരം കസ്റ്റഡിയിലാണെന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്ന കൊടും ഭീകരന്‍ ഹാഫീസ് സെയ്ദിന്റെ തടവ് നീട്ടണമെന്ന് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍.
ജമാഅത്ത് ദുവാ നേതാവു കൂടിയായ ഇയാള്‍ ജനുവരി മുതല്‍ വീട്ടു തടങ്കിലിലാണെന്നാണ് പാക്ക് അവകാശവാദം. ഇയാളെ ഇന്നലെ ജുഡീഷ്യല്‍ റിവ്യൂ ബോര്‍ഡില്‍ ഹാജരാക്കി,. ഇയാളുടെ തടവ് നീട്ടണമെന്ന് പഞ്ചാബ് പ്രവിശ്യാ സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി അധികൃതര്‍ പറയുന്നു.
















