ചിറയിന്‍കീഴ്: ശാര്‍ക്കര ദേവീക്ഷേത്രത്തിലെ ചുറ്റുമതിലിലെ ഒരുഭാഗം പൊട്ടിപ്പൊളിഞ്ഞ നിലയില്‍. അമ്പലത്തിന്റെ പിന്‍വശത്തെ പ്രധാന പ്രവേശനകവാടത്തിന്റെ ഭാഗത്തുള്ള ക്ഷേത്രമതില്‍ക്കെട്ടാണ് തകര്‍ന്നത്. വാഹനങ്ങള്‍ കയറിയപ്പോള്‍ ഒരു ഭാഗത്തെ ക്ഷേത്രമതില്‍ക്കെട്ട് ഇടിഞ്ഞുപോകുകയായിരുന്നു. രണ്ട് മാസമായിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ശാര്‍ക്കര ദേവീക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ വഴിയുള്ള വരുമാനം എണ്ണിക്കൊണ്ടുപോകുന്നതല്ലാതെ ഇതൊന്ന് ശ്രദ്ധിക്കാന്‍ പോലും അധികാരികള്‍ തയ്യാറാകുന്നില്ല. പുതിയ ശാര്‍ക്കര ക്ഷേത്രോപദേശക സമിതി ഇക്കാര്യം ദേവസ്വം അധികൃതരെ ബോധിപ്പിച്ചു. ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ഭക്തജനങ്ങളും നാട്ടുകാരും ആവശ്യപ്പെട്ടു.
















