തിരുവനന്തപുരം: സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങളെന്ന് കെപിസിസി ഉപാദ്ധ്യക്ഷന്‍ വി. ഡി സതീശന്. സര്‍ക്കാര്‍ സ്വാഭാവിക നീതി ലഭ്യമാക്കിയില്ല. വിഷയത്തെ ഗൗരവത്തോടെ കാണുന്നുവെന്നും ഹൈക്കമാന്റിനെ വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തന്റെ അഭിപ്രായം രാഷ്ട്രീയകാര്യസമിതിയില്‍ ഉന്നയിക്കുമെന്നും വി ഡി സതീശന് തിരുവനന്തപുരത്ത് പറഞ്ഞു.സോളാര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കെപിസിസിയുടെ രാഷ്ട്രീയകാര്യ സമിതി ചേരും. ആരോപണ വിധേയരായവര്‍ക്ക് ഹൈക്കമാന്‍ഡ് പിന്തുണയുണ്ടോ എന്ന കാര്യം തനിക്കറിയില്ലെന്നും സതീശന് വ്യക്തമാക്കി.
സാധാരണഗതിയില്‍ റിപ്പോര്‍ട്ടിന്റെ പ്രധാന പോയിന്റുകള്‍ വിതരണം ചെയ്യാറുണ്ട്. കമ്മീഷന് റിപ്പോര്‍ട്ട് രഹസ്യരേഖയാണെന്ന് പറയുന്നതില്‍ ഒരു കാര്യവുമില്ല. റിപ്പോര്‍ട്ടിന്റെ ഒരു പകര്‍പ്പ് കിട്ടുക എന്നത് പ്രതി ചേര്‍ക്കപ്പെടുന്ന ആളുകള്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതിയാണ്. സര്‍ക്കാര്‍ അത് നിഷേധിക്കുകയാണെന്നും സതീശന് പറഞ്ഞു.
ഒരു ദിവസത്തേക്കെങ്കിലും നിയമസഭ വിളിച്ചു ചേര്‍ത്തിട്ടാണെങ്കിലും സര്‍ക്കാര്‍ ആദ്യം റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നും സതീശന് ആവശ്യപ്പെട്ടു.
















