ന്യൂദല്‍ഹി: വിദേശത്ത് കുടുങ്ങിയ 88,302 പേരെ ഇന്ത്യന്‍ അധികൃതര്‍ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ്. ഇതില്‍ മറ്റ് രാജ്യങ്ങളിലെ പൗരന്മാരുമുണ്ട്. യമനില്‍ അകപ്പെട്ടവരെ രക്ഷിക്കുന്നതിന് മറ്റ് രാജ്യങ്ങളും ഇന്ത്യയുടെ സഹായം തേടിയിരുന്നു.
3500 ഇന്ത്യക്കാരെയും മറ്റ് രാജ്യക്കാരായ 1500 പേരെയും യമനില്‍ നിന്നും രക്ഷിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി ഭരണകൂടവുമായുള്ള സൗഹൃദമാണ് രക്ഷാ പ്രവര്‍ത്തനത്തിന് സഹായകമായത്. അഹമ്മദാബാദില്‍ വനിതാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
പ്രവാസികള്‍ക്ക് ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ പ്രോക്‌സി വോട്ട് (മറ്റൊരാള്‍ വോട്ടു ചെയ്യുന്ന രീതി) ഉടന്‍ നിലവില്‍ വരുമെന്നും സുഷമ വ്യക്തമാക്കി. ഇതിനുള്ള നിയമഭേദഗതി സര്‍ക്കാര്‍ പരിശോധിച്ചു വരികയാണ്.
വിദേശത്തുള്ളവര്‍ വോട്ടു ചെയ്യണമെങ്കില്‍ ഇപ്പോള്‍ നാട്ടിലേക്ക് വരണം. നിയമഭേദഗതി പാസായാല്‍ തങ്ങള്‍ക്കു വേണ്ടി വോട്ടു ചെയ്യാന്‍ പ്രവാസികള്‍ക്ക് ബന്ധുക്കളെ ചുമതലപ്പെടുത്താം. വര്‍ഷങ്ങളായുള്ള ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് സുഷമ ചൂണ്ടിക്കാട്ടി.
















