ഉഴവൂര്‍: പൊതു പ്രവര്‍ത്തകനായ മണിക്കുട്ടന്റെ ജീവനായി ഉഴവൂര്‍ ഇന്ന് കൈകോര്‍ക്കും. വ്യാപാരി വ്യവസായി ഏകോപന സമതി ഉഴവൂര്‍ യൂണിറ്റ് പ്രസിഡന്റ,് താലൂക്ക് കമ്മറ്റി സെക്രട്ടറി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചുവരുന്ന ആകാശ് നിവാസില്‍ മണിക്കുട്ടന്റെ ഇരു വൃക്കകളും തകരാറിലാണ്. ഭാര്യ ലാലിയാണ് മണിക്കുട്ടന് വൃക്ക നല്‍കുന്നത്. ജനകീയ പങ്കാളിത്തം ഉറപ്പാക്കിയാണ് ഉഴവൂരിലെ ജനപ്രതിനിധികളും സമൂഹ്യപ്രവര്‍ത്തകരും വിവിധ സംഘടനകളും ചേര്‍ന്ന് ചികിത്സാ സഹായം കണ്ടെത്തുന്നത.് 25 ലക്ഷം രൂപ ചികില്‍സക്കായി കണ്ടെത്തണം. രണ്ടര പതിറ്റാണ്ടുകാലം നാടിനായി ജീവിച്ച മണിക്കുട്ടന്റെ ജീവന്‍ രക്ഷിക്കണമെന്ന വികാരത്തിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം രൂപീകരിക്കല്‍.
















