കോട്ടയം: ഭാരതീയ മസ്ദൂര്‍ സംഘ് സ്ഥാപകന്‍ ദത്തോപാന്ത് ഠേംഗ്ഡിജി കാലത്തിനു മുന്‍പേ നടന്ന യുഗപുരുഷനായിരുന്നെന്ന് ബിഎംഎസ് സംസ്ഥാന ഉപാദ്ധ്യഷന്‍ അഡ്വ:എം.പി.ഭാര്‍ഗവന്‍ പറഞ്ഞു.ബിഎംഎസ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ഠേംഗ്ഡിജി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി സംഘടനാ പ്രവര്‍ത്തനം ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ കാലഘട്ടത്തില്‍ ഠേംഗ്ഡിജിയുടെ സ്മരണകള്‍ തൊഴിലാളി പ്രവര്‍ത്തകര്‍ക്ക് കരുത്തുപകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് പി.ആര്‍.സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.എന്‍.മോഹനന്‍ അദ്ധ്യക്ഷനായി. ടി.എം.നളിനാക്ഷന്‍,എസ്.എസ്.ശ്രീനിവാസപിള്ള,സന്തോഷ്‌പോള്‍,മനോജ് മാധവന്‍,കെ.എം.ഗോപി,രമാദേവി,ശ്രീകല,എന്‍.എം.രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
















