കോട്ടയം: കേരളത്തില്‍ നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് എന്‍സിസി ലഫ്റ്റ്നന്റ് ജനറല്‍ വിനോദ് വശിഷ്ടിന് കോട്ടയം എന്‍സിസി ഗ്രൂപ്പിലെ കേഡറ്റുകള്‍ എംറ്റിഎച്ച്എസ് സ്കൂളില്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്കി സ്വീകരിച്ചു. ജനറല്‍ ഓഫീസര്‍ കോട്ടയം എന്‍സിസി ഗ്രൂപ്പ് ഹെഡ് ക്വാര്‍ട്ടേഴ്സിലെ 500-ല്‍ അധികം വരുന്ന എന്‍സിസി കേഡറ്റുകളെ അദ്ദേഹം അഭിസംബോധന ചെയ്തു.
സഹവര്‍ത്തിത്വം ,അച്ചടക്കം ,നിസ്വാര്‍ത്ഥ സേവനം, സഹാസികത എന്നി ഗുണങ്ങള്‍ യുവതലമുറയില്‍ വാര്‍ത്തെടുക്കുകയാണ് എന്‍സിസിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഏകതാമനോഭാവം ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയും അതുണ്ടാകുന്നതില്‍ വിദ്യാഭ്യസത്തിന്റെ പ്രധാന്യത്തെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. സായുധ സേനയിലൂടെയുളള രാജ്യസേവനം പരിപാവനമായ ഒന്നാണ് അതിനാല്‍ എന്‍സിസി കേഡറ്റുകള്‍ സേനാവിഭാഗത്തിന്റെ ഭാവിയിലെ ഭാഗമായി മാറുവാനും ജനറല്‍ ഓഫീസര്‍ ആഹ്വാനം ചെയ്തു.
കോട്ടയം എന്‍സിസി ഗ്രൂപ്പ് ഹെഡ്ക്വാര്ട്ടേഴ്സിനുവേണ്ടി പിരുമേട് മഞ്ചുമലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്കിയ 12 ഏക്കര്‍ ഭൂമിയില്‍ ഒന്നും രണ്ടും ഘട്ടം ട്രെയിനി സെന്ററിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 11 കോടി രൂപ അനുവദിച്ച് വിവരം അദ്ദേഹം കേഡറ്റുകളെ അറിയിച്ചു. ചടങ്ങില്‍ മേജര്‍ ജനറല്‍ അനൂപ് കുമാര്‍. വി. സേനാമെഡല്‍, അഡീഷണല്‍ ഡയറ്ക്ടര് ജനറല്‍ , ബ്രിഗേഡിയര്‍ ബി.ജി ജഗദീഷ്, ഡെപ്യൂട്ടി ഡയറ്ക്ടര് ജനറല്‍, ബ്രിഗേഡിയര്‍ പി.കെ സുനില്‍ കുമാര്‍, ഗ്രൂപ്പ് കമാന്‍ണ്ടര്‍ കേണല്‍ സജോ സെബാസ്റ്റ്യന്‍, ഡെപ്യൂട്ടി ഗ്രൂപ്പ് കമാന്‍ണ്ടര്‍ കേണല്‍ രവികുമാര്‍ എന്നിവര്‍ പങ്കെടുത്തു.
















