ബെംഗളൂരു: മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്ന സംഭവത്തില്‍ സംശയമുള്ള രണ്ടുപേരുടെ രേഖാചിത്രം പ്രത്യേക അന്വേഷണസംഘം പുറത്തുവിട്ടു. രണ്ട് കലാകാരന്മാര്‍ വരച്ച മൂന്നു ചിത്രങ്ങളാണിത്. ഇതില്‍ രണ്ടെണ്ണം ഒരാളുടേതെന്നും പ്രത്യേക അന്വേഷണസംഘം തലവന്‍ ബി.കെ. സിങ് പറഞ്ഞു.
പ്രദേശവാസികളില്‍ നിന്നും ഗൗരിയുടെ വീടിനു സമീപമുള്ള സിസിടിവി ക്യാമറകളില്‍ നിന്നും ലഭിച്ച ദൃശ്യങ്ങള്‍ അടിസ്ഥാനമാക്കിയാണ് രേഖാചിത്രം തയാറാക്കിയത്. ഗൗരിയുടെ വീടും പരിസരവും നിരീക്ഷിക്കാന്‍ അക്രമികള്‍ ഒരാഴ്ച മുന്‍പ് നഗരത്തിലെത്തി.
25-35 വയസിനിടയിലുള്ളവരാണ് ഇവരെന്നാണ് നിഗമനം. ചിത്രത്തില്‍ കാണുന്നവരെക്കുറിച്ച് വിവരം ലഭിച്ചാല്‍ ഉടന്‍ പോലീസിനെ അറിയിക്കണമെന്നും സിങ് ആവശ്യപ്പെട്ടു.
അതേസമയം, കല്‍ബുര്‍ഗിയെ വധിച്ചവരാണോ അക്രമികളെന്ന ചോദ്യത്തിന് അതിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും ആ സാധ്യതകള്‍ പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















