കോട്ടയം: അഭ്യസ്ത വിദ്യരായ യുവജനങ്ങള്‍ക്കു തൊഴില്‍ ഉറപ്പാക്കുന്നതിന് എംപ്ലോയബിലിറ്റി സെന്റര്‍ 21 ന് മെഗാ ജോബ് ഫെയര്‍ സിഎംഎസ് കോളേജില്‍ നടക്കും.
തൊഴില്‍ മേളയില്‍ കേരളത്തിനകത്തും പുറത്തുമുള്ള 35 സ്വകാര്യ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി പങ്കെടുക്കും.എംപ്ലോയബിലറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കും ചെയ്യാത്തവര്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാം.
രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് 5 കമ്പനികളിലും രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് 2 കമ്പനികളിലുമാണ് ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ അവസരം.സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന യുവതീ യുവാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസരം എംപ്ലോയബിലിറ്റി സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.ഓരോ ഉദ്യോഗാര്‍ത്ഥിക്കും യോഗ്യതയുടെ അടിസ്ഥാനത്തില്‍ 5 കമ്പനികളില്‍ ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.18 നും 40 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികളെയാണ് മേള ലക്ഷ്യമിടുന്നത്.രാവിലെ 9 മുതല്‍ 5 വരെയാണ് അഭിമുഖം.മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ 19 ന് മുന്‍പായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററില്‍ നേരിട്ട് എത്തി രജിസ്റ്റര്‍ ചെയ്യാം.
ഐടി.ബാങ്ക്,നോണ്‍ ബാങ്കിങ്,എഫ്എംസിജി,ഓട്ടോമൊബൈല്‍സ്,റീറ്റെയ്ല്‍ സെയില്‍സ്,ഓഫീസ് അസിസ്റ്റന്റ്‌സ്,ബിപിഓ,പ്രൊഡക്ഷന്‍ കമ്പനീസ്,കണ്‍സ്ട്രക്ഷന്‍സ്,ടെലികോ തുടങ്ങിയ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് അഭിമുഖം.വിവരങ്ങള്‍ക്ക്-0481 2563451,9745734942. ംംം.ലാുഹീ്യമയശഹശ്യേരലിൃേല.ീൃഴ.
















