തിരുവനന്തപുരം: വിദ്യാര്‍ഥി സംഘടനാപ്രവര്‍ത്തനം വിലക്കുന്ന ഹൈക്കോടതി ഉത്തരവ് ആപത്കരമായ ഫലം സൃഷ്ടിക്കുമെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സമരവും പ്രകടനവും സത്യഗ്രഹവും പാടില്ലെന്നതടക്കമുള്ള ഉത്തരവ് വിദ്യാഭ്യാസ കച്ചവടക്കാരെ ആഹ്ലാദിപ്പിക്കും.
എന്നാല്‍ പുരോഗമന ജനാധിപത്യ വിദ്യാര്‍ഥിസംഘടനകളുടെ അഭാവത്തില്‍ വിദ്യാലയങ്ങളില്‍ വിളയുക അരാജകത്വവും തീവ്രവാദവുമായിരിക്കും. ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കണം. കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
















