തിരുവനന്തപുരം: ലോക ദുരന്തലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് അഗ്‌നിരക്ഷാവകുപ്പ് നടപ്പാക്കുന്ന ആപ്താമിത്ര പദ്ധതി (സാമൂഹികാധിഷ്ഠിത ദുരന്തപ്രതികരണ സേന) മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.
അഗ്‌നിരക്ഷാസേനയില്‍ എല്ലാവിധ ആധുനിക സജ്ജീകരണങ്ങളുമൊരുക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്താരാഷ്‌ട്ര ദുരന്ത ലഘൂകരണ ദിനത്തില്‍ത്തന്നെ സംസ്ഥാനത്ത് ദുരന്ത ലഘൂകരണത്തിന് പരിശീലനം സിദ്ധിച്ച സന്നദ്ധപ്രവര്‍ത്തകരുടെ സേന രൂപീകരിക്കാനായത് അഭിനന്ദനീയമാണ്. കോട്ടയം ജില്ലയിലെ മുന്നൂറില്‍പരം സന്നദ്ധപ്രവര്‍ത്തകരെയാണ് സാമൂഹികാധിഷ്ഠിത ദുരന്തപ്രതികരണ സേനയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.
റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. അഗ്‌നിരക്ഷാ വകുപ്പ് ഡയറക്ടര്‍ ജനറല്‍ ടോമിന്‍ ജെ. തച്ചങ്കരി, കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലില്‍, റവന്യൂവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, കോട്ടയം കളക്ടര്‍ ഡോ ബി.എസ്. തിരുമേനി, ദുരന്തനിവാരണ അതോറിറ്റി മെംബര്‍ സെക്രട്ടറി ശേഖര്‍ എല്‍. കുര്യാക്കോസ് എന്നിവര്‍ സംബന്ധിച്ചു.
















