കോട്ടയം: സാമൂഹിക പരിഷ്‌കര്‍ത്താവായ സഹോദരന്‍ അയ്യപ്പന്‍ ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കുവാനും സാമൂഹിക സമത്വത്തിനും വേണ്ടി സമാരംഭിച്ച പന്തിഭോജനത്തിന്റെ നൂറാം വാര്‍ഷികം പന്തിഭോജന സ്മൃതി സംഗമമായി ആഘോഷിക്കുന്നു.
ജില്ലയിലെ പന്തിഭോജന സ്മൃതി സംഗമം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
















