കോട്ടയം: ഭാരതീയ വിദ്യാനികേതന്‍ ഏകദിന ജില്ലാ ശാസ്ത്രമേള നാളെ നടക്കും. കുറുമുള്ളൂര്‍ വിവേകാനന്ദ പബ്ലിക്ക് സ്‌കൂളില്‍ നടക്കുന്ന മേളയില്‍ 19 സ്‌കൂളുകളില്‍ നിന്നായി 600 ലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാവബോധം വളര്‍ത്താനും അതോടോപ്പം ശാസ്ത്രാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ദിശാബോധം നല്‍കുകയുമാണ് മേളയുടെ ലക്ഷ്യം.
















