കോട്ടയം: കേരള സഹകരണ വികസന ക്ഷേമനിധി ബോര്‍ഡിന്റെ റിസ്‌ക് ഫണ്ട് ചികിത്സാ ധനസഹായ വിതരണം വെള്ളിയാഴ്ച 2ന് കോട്ടയം എസ്പിസിഎസ് ഹാളില്‍ നടക്കും. മന്ത്രി കടകംപളളി സുരേന്ദ്രന്‍ ധനസഹായ വിതരണം നടത്തും. 363 അപേക്ഷകര്‍ക്ക് 3.17 കോടി രൂപ വിതരണം ചെയ്യുമെന്ന് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.മമ്മിക്കുട്ടി പത്ര സമ്മേളനത്തില്‍ അറിയിച്ചു.
















