ബെംഗളൂരു: പ്രമുഖ മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ വധിച്ചത് ആര്‍എസ്എസും ബിജെപിയും ഉള്‍പ്പെട്ട സംഘപരിവാറാണെന്ന് ആരോപിച്ച പ്രശസ്ത ചരിത്രകാരന്‍ രാമചന്ദ്ര ഗുഹക്കെതിരെ യുവമോര്‍ച്ച നിയമ നടപടി തുടങ്ങി. പ്രസ്താവന പിന്‍വലിച്ച് മാപ്പു പറയണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച ഗുഹയ്‌ക്ക് വക്കീല്‍ നോട്ടീസ് അയച്ചു. മോര്‍ച്ച ബെംഗളൂരു ഘടകമാണ് മല്ലേശ്വരം പോലീസ് സ്‌റ്റേഷനില്‍ ക്രിമിനല്‍ പരാതി നല്‍കിയത്.
ശവസംസ്‌ക്കാരവും വിലക്കുമോ ത്രിപുര ഗവര്‍ണ്ണര്‍
ന്യൂദല്‍ഹി; ദീപാവലിക്ക് ദല്‍ഹിയില്‍ പടക്കം വിലക്കിയ സുപ്രീം കോടതി നടപടിയെ വിമര്‍ശിച്ച് ത്രിപുര ഗവര്‍ണ്ണര്‍ തഥാഗത് റോയ്. അങ്ങനെയെങ്കില്‍ ഇനി ശവം ദഹിപ്പിക്കുന്നതും വിലക്കുമോ? റോയ് ചോദിച്ചു.
റോയിയുടെ ഫേസ്ബുക്ക് പോസ്റ്റ് പടര്‍ന്നുകയറുന്നുമുണ്ട്. കോടതി വിധിയെ കഴിഞ്ഞ ദിവസം പ്രമുഖ നോവലിസ്റ്റ് ചേതന്‍ ഭഗതും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ക്രിസ്തുമസ് സമയത്ത് ക്രിസ്തുമസ് മരങ്ങളും ബക്രീദിന് ആടുകളെ അറക്കുന്നതും വിലക്കുന്നതിന് തുല്യമാണിതെന്നാണ് ഭഗത് കുറിച്ചത്.
















