Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

അമൃതകൃപാസാഗരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2017, 02:36 pm IST
inKollam

കരുനാഗപ്പള്ളി: വിശ്വപ്രേമത്തിന്റെ അലകടലായി അമൃതപുരി. കിലോമീറ്ററുകളോളം കുടിവെള്ളം ചുമക്കേണ്ട ഗതികേട് അനുഭവിക്കുന്ന കശ്മീരിലെ പണ്ടേരിയും ശൗചാലയങ്ങളില്ലാത്ത കേരളത്തിലെ ഗ്രാമങ്ങളും വെളിച്ചമെത്താത്ത കുടിലുകളും എല്ലാം കാരുണ്യത്തിന്റെ വിരല്‍സ്പര്‍ശംകൊണ്ട് സനാഥമായ കാഴ്ചയായിരുന്നു മാതാ അമൃതാനന്ദമയീദേവിയുടെ അറുപത്തിനാലാം പിറന്നാള്‍ ആഘോഷവേദി പകര്‍ന്നത്. ഇരുളടഞ്ഞ ജീവിതങ്ങളില്‍ ചെറുതിരി കൊളുത്തുവാനുള്ളതാണ് തനിക്ക് പിറന്നാളെന്ന അമ്മയുടെ വാക്കുകള്‍ക്ക് കര്‍മ്മം കൊണ്ട് പൂര്‍ത്തീകരണം. ജീവകാരുണ്യത്തിന്റെ സേതുബന്ധനത്തില്‍ അണ്ണാറക്കണ്ണനാകാന്‍ മോഹിച്ച് ലോകം അമൃതപുരകിയിലേക്ക് ഒഴുതകിയെത്തി.

രാവിലെ 5ന് നടത്തിയ ഗണപതി ഹോമത്തോടെ ആ യിരുന്നു പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചത്. തുടര്‍ന്ന് 5.30ന് ലളിതാസഹസ്രനാമജപവും ഭദ്രദീപം തെളിയ്‌ക്കലും നടന്നു. 6.45ഓടെഅമൃതാനന്ദമയീമഠം ട്രസ്റ്റിന്റെ വൈസ് പ്രസിഡന്റ് സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം, പിന്നെ അമ്മയ്‌ക്ക് പിറന്നാള്‍ പ്രണാമമായി പ്രശസ്ത ചലച്ചിത്ര താരം ശോഭനയുടെ നൃത്തവിരുന്ന്.

ഒന്‍പതു മണിയോടെ വേദിയിലെത്തിയ അമ്മയുടെ പാദ പൂജയ്‌ക്ക് അമൃതസ്വരൂപാനന്ദപുരി നേതൃത്വം നല്‍കി. തുടര്‍ന്ന് അമ്മ നല്‍കിയ ജന്മദിനസന്ദേശം ആധുനിക ജീവിതചര്യകളില്‍ നാം പാലിക്കേണ്ട കാര്യങ്ങള്‍ എടുത്തു പറഞ്ഞു കൊണ്ടുള്ളതായിരുന്നു. ധര്‍മ്മത്തെ മുന്‍നിര്‍ത്തിയും മനസ്സിനെ നിയന്ത്രിച്ചുമായിരിക്കണം മനുഷ്യന്‍ ജീവിതം മുന്നോട്ടു പോകേണ്ടതെന്നും മണ്ണില്‍ മുറിവുകളുണ്ടാക്കാതെ ഭൂമീദേവിയുടെ മുടിയിലെ പുഷ്പങ്ങളാകാന്‍ എല്ലാവര്‍ക്കു സാധിക്കണമെന്നും അമ്മ പറഞ്ഞു.

ജീവകാരുണ്യത്തിന്റെ സമാനതകളില്ലാത്ത ഏടുകള്‍ തുറന്നു കാട്ടുന്നതായിരുന്നു ജയന്തി സമ്മേളനം. തലേന്നാള്‍ രാഷ്‌ട്രപതി സമര്‍പ്പിച്ച പദ്ധതികളുടെ തുടര്‍ച്ചയെന്നോണം പ്രമാണപത്രവിതരണം വേദിയില്‍ നടന്നു.

ഈ വര്‍ഷം മഠം കേരളത്തില്‍ മാത്രം നിര്‍മ്മിച്ചുനല്‍കിയത് എണ്ണായിരം ശൗചാലയങ്ങള്‍. അതിന്റെ സാക്ഷ്യപത്രം കൈമാറിയത് കരുനാഗപ്പള്ളി എംഎല്‍എ ആര്‍. രാമചന്ദ്രന്‍. വൈദ്യുതി എത്താത്ത ഗ്രാമങ്ങള്‍ക്ക് ഇ സൈക്കിളുകള്‍ നല്‍കിയ അമൃതവിദ്യാലയത്തിന്റെ പ്രവര്‍ത്തനം വേദിയില്‍ വരച്ചുകാട്ടി. സൈക്കിളിലെ ഡൈനമോയും സൗരോര്‍ജവും സമന്വയിപ്പിച്ചാണ് അവിശ്വസനീയമായ ഈ വെളിച്ച വിതരണം.

സൗജന്യ ശസ്ത്രക്രിയ, അമൃത കുടീരം പദ്ധതികളുടെ താക്കോല്‍ദാനം, ഹെല്‍ത്ത് കാര്‍ഡ് വിതരണം., ഇടുക്കി, അട്ടപ്പാടി ഗ്രാമങ്ങളിലെ ഡിജിറ്റല്‍ സാക്ഷരത നേടിയ കുട്ടികള്‍ ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം. തുടങ്ങി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍. ഏഷ്യയില്‍ ആദ്യത്തേതും ലോകത്ത് പത്താമത്തേതുമായ കൈ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്‌ക്ക് നേതൃത്വം നല്‍കിയ അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പതിനൊന്നംഗസംഘം വേദിയില്‍ അമ്മയ്‌ക്കൊപ്പം നിരന്നതും ശ്രദ്ധേയമായി.

ജയന്തി സമ്മേളനത്തില്‍ കേന്ദ്ര പട്ടികവര്‍ഗ മന്ത്രി ജൂവല്‍ ഒറോം, രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ.കുര്യന്‍, കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ്, പ്രമോദ് മാധ്വരാജ്, രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, എംപിമാരായ സുരേഷ്‌ഗോപി, കെ.സി. വേണുഗോപാല്‍, എം.കെ.രാഘവന്‍, എംഎല്‍എമാരായ ആര്‍.രാമചന്ദ്രന്‍, ഒ.രാജഗോപാല്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി.സി.ജോര്‍ജ്, വി.എസ്.ശിവകുമാര്‍ ,ബി ജെ പി ദേശീയ ഉപാദ്ധൃക്ഷന്‍ ശ്യാം ജാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഒപ്പം താമസിച്ച യുവതിയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച ആണ്‍സുഹൃത്ത് പിടിയില്‍

Kerala

മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസ്, മലയാളി യുവാവിന്റെ വധശിക്ഷ സൗദി അറേബ്യയിൽ നടപ്പാക്കി

Kerala

സമയപരിധി നീട്ടുമെന്നുകരുതി കാത്തിരിക്കരുത്, ഇനിയും റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ മരവിപ്പിക്കും

Thiruvananthapuram

ക്‌ഷേത്രദര്‍ശനം കഴിഞ്ഞു മടങ്ങുകയായിരുന്ന സ്‌കൂട്ടര്‍ യാത്രിക ബസ് കയറി മരിച്ചു

Athletics

ഏഷ്യന്‍ ഗെയിംസ് ഹൈജമ്പില്‍ സര്‍വേഷ് കുഷാരെയ്‌ക്ക് വെള്ളി,സ്റ്റീപിള്‍ ചേസ്, ഡെക്കാത്ലണ്‍ എന്നിവയിലും മെഡല്‍

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തീപിടിപ്പിക്കാന്‍ ‘ദൃശ്യം 3’ ഒക്ടോബര്‍ 2 ന്; ട്രെയ്ലറിന് ശേഷം അജയ് ദേവ്ഗണിനെയും സംഘത്തെയും കാത്ത് ആകാംക്ഷയോടെ ഹിന്ദി പ്രേക്ഷകര്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.