കൊല്ലം: കൊല്ലം-ചെങ്കോട്ട ഗേജ്മാറ്റ ജോലികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കി ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് കൊല്ലം എംപി എന്‍.കെ. പ്രേമചന്ദ്രന്‍ അറിയിച്ചു.
ഇടമണ്‍ ആര്യങ്കാവ് മേഖലയിലെ റയില്‍വേട്രാക്കുകള്‍ സ്ഥാപിച്ചതായും യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള ട്രാക്ക് പാക്കിങ് പുരോഗമിക്കുന്നതായും അദ്ദേഹം പറഞ്ഞു. ടണലുകളുടെ കവാടങ്ങളില്‍ വയര്‍നെറ്റ് സംരക്ഷണവും കോണ്‍ക്രീറ്റും ചെയ്യുന്ന പണി അന്തിമഘട്ടത്തിലാണ്.
ഗേജ്മാറ്റം ആരംഭിക്കുന്നതിനുമുമ്പുണ്ടായിരുന്ന എല്ലാ സര്‍വീസുകളും പുനരാരംഭിക്കും. പുതിയതായി 12 ട്രെയിനുകള്‍ ആരംഭിക്കുന്നതിനും തീര്‍ത്ഥാടക റയില്‍വേസ്റ്റേഷനായി പുനലൂരിനെ വികസിപ്പിക്കുന്നതിനും കൊല്ലം-ചെങ്കോട്ട പാത പരമ്പരാഗത വിനോദ സഞ്ചാര പാതയാക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ പരിഗണനയിലാണെന്ന് ദക്ഷിണറയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചിട്ടുണ്ട്.
















