അഞ്ചല്‍: ഏഴുവസുകാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തെളിവെടുപ്പിന് ഹാജരാക്കി. കേസിലെ പ്രതി രാജേഷിനെ പെണ്‍കുട്ടി പഠിച്ചിരുന്ന ഏരൂര്‍ സ്‌കൂളിന്റെ സമീപപ്രദേശത്തും പെണ്‍കുട്ടിയുടെ വീട്ടിലും പീഡിപ്പിച്ച കുളത്തൂര്‍പുഴയിലുമെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
നാട്ടുകാര്‍ക്ക് പ്രതിയോയുള്ളകടുത്ത എതിര്‍പ്പ് മുന്നില്‍ കണ്ട പോലീസ് വന്‍സുരക്ഷയിലാണ് തെളിവെടുപ്പ് നടത്തിയത്. ഏരൂര്‍ ഗവ.എല്‍പി എസിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയും ഏരൂര്‍ പുഞ്ചിരിമുക്ക് സുജിഭവനില്‍ മനോജ്-സുജി ദമ്പതിയുടെ മകളുമായ ശ്രീലക്ഷ്മിയാ(7)ണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ മാതൃസഹോദരിയുടെ ഭര്‍ത്താവ് കുളത്തൂപ്പുഴ ചന്ദനകാവില്‍ രാജേഷി(24)ആണ് പീഡിപ്പിച്ചശേഷം കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയത്. കേസില്‍ വൈകാതെ തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പുനലൂര്‍ ഡിവൈഎസ്പി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. സ്‌കൂളിലേയ്‌ക്ക് പോയ കുട്ടിയെ കാണാത്തതിനെ തുടര്‍ന്നാണ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയത്. പോലിസ് അന്വേഷണം നടത്തിവരുന്നതിനിടിയിലാണ് കുട്ടിയുടെ മൃതദേഹം കുളത്തൂപ്പുഴ ആര്‍പിഎല്‍ എ സ്റ്റേറ്റിലെ റബ്ബര്‍ തോട്ടത്തില്‍ തൊഴിലാളികള്‍ കണ്ടെത്തിയത്. പിന്നീട് നടന്ന അന്വേഷണത്തില്‍ രാജേഷിനെയും തോട്ടത്തില്‍ നിന്നും പിടികൂടുകയായിരുന്നു. ചോദ്യംചെയ്യലില്‍ കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തുക ആയിരുന്നെന്ന് പ്രതി സമ്മതിക്കുകയായിരുന്നു.
















