തിരുവനന്തപുരം: സംസ്ഥാന പോലീസിന്റെ താക്കോല്‍ സ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് അനുഭാവികള്‍ ഉണ്ടെന്ന കേന്ദ്ര രഹസ്യാനേ്വഷണ ഏജന്‍സികളുടെ മുന്നറിയിപ്പിന് പുല്ലുവില. സംസ്ഥാനത്ത് പല തീവ്രവാദ കേസുകളും അട്ടിമറിച്ചതിനു പിന്നില്‍ പോലീസില്‍ തിരുകിക്കയറ്റിയിട്ടുള്ള തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ട പോലീസ് ഉദേ്യാഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കേന്ദ്ര ഏജന്‍സി അറിയിച്ചിരുന്നു.
കേസുകളും സംശയമുള്ള ചില ഉദേ്യാസ്ഥരുടെ പേരുകളും വ്യക്തമാക്കിക്കൊണ്ടായിരുന്നു കേന്ദ്രത്തിന്റെ റിപ്പോര്‍ട്ട്. മലബാര്‍ ജില്ലകളില്‍ മുസ്ലീം അനുകൂല സംഘടനാ പ്രവര്‍ത്തകര്‍ പോലീസില്‍ വ്യാപകമായിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
വര്‍ഷങ്ങളായി നടക്കുന്ന തീവ്രവാദ കേസുകളുടെ അന്വേഷണം എങ്ങുമെത്താത്തതിന്റെ പിന്നില്‍ ഇവരുടെ സ്വാധീനമുണ്ട്. തിരുവനന്തപുരത്ത് ഐഎസ് അനുകൂല പോസ്റ്റര്‍ പതിച്ച കേസും കാസര്‍കോട്ട് ട്രെയിന്‍ അട്ടിമറിക്കാന്‍ നടത്തിയ ശ്രമവും സംബന്ധിച്ച അനേ്വഷണം ഇത്തരത്തില്‍ അട്ടിമറിക്കപ്പെട്ടവയാണെന്ന് കേന്ദ്ര രഹസ്യാനേ്വഷണ ഏജന്‍സി സംസ്ഥാന പോലീസിനെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇതെക്കുറിച്ച് വകുപ്പുതലത്തിലോ അല്ലാതെയോ ഒരുതരത്തിലുള്ള അനേ്വഷണത്തിനും ആഭ്യന്തരവകുപ്പ് തയ്യാറായിട്ടില്ല.
അതേസമയം പോലീസിലെ ആര്‍എസ്എസ് അനുഭാവികളായവരുടെ എണ്ണമെടുക്കാന്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഡിജിപി ലോക്‌നാഥ് ബഹ്‌റ ഇന്റലിജന്‍സ് ഡിജിപി ബി.എസ്. മുഹമ്മദ് യാസിനോട് സേനയിലെ ആര്‍എസ്എസ് അനുകൂലികളെ കണ്ടെത്താനാവശ്യപ്പെട്ടിരിക്കുകയാണ്.
പോലീസ് സേനയില്‍ ആര്‍എസ്എസിന്റെ സ്ലീപ്പിംഗ് സെല്‍ പ്രവര്‍ത്തിക്കുന്നുവെന്ന തരത്തില്‍ കൈരളി ചാനലില്‍ വന്ന വ്യാജ വാര്‍ത്തയുടെ ചുവടുപിടിച്ചാണ് ഇത്. പോലീസില്‍ രാഷ്‌ട്രീയ പ്രവര്‍ത്തനം നിരോധിച്ചിട്ടുണ്ട്. എന്നാല്‍ സംഘടനാപ്രവര്‍ത്തനത്തിനു നിരോധനമില്ല. എന്‍എസ്എസ്, എസ്എന്‍ഡിപി, പള്ളിക്കമ്മറ്റികള്‍ എന്നിവയിലൊക്കെ പോലീസുകാര്‍ക്ക് പ്രവര്‍ത്തിക്കാം. ആര്‍എസ്എസ് സാംസ്‌കാരിക സംഘടനയാണ്.
സാംസ്‌കാരിക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നതിന് പോലീസുകാര്‍ക്ക് വിലക്കില്ല എന്നിരിക്കെ പോലീസുകാരിലെ ആര്‍എസ്എസുകാരെ കണ്ടെത്താനുള്ള നീക്കത്തിനുപിന്നിലെ ഉദ്ദേശ്യം വേറെയാണ്. തീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെയും ദേശീയ സംഘടനയായ ആര്‍എസ്എസിനെയും ഒരേ നുകത്തില്‍ കെട്ടാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണിത്.
















