കഞ്ചിക്കോട്:വ്യവസായ മേഖലയിലെ പൂട്ടിയ കമ്പനികള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനും തൊഴിലാളികളെ സംരക്ഷിക്കാനും സര്‍ക്കാര്‍ ഇടപെടണമെന്ന് ബിഎംഎസ് സംസ്ഥാന സെക്രട്ടറി ആര്. രഘുരാജ് ആവശ്യപ്പെട്ടു.
ഒന്‍പതു മാസത്തോളമായി പൂട്ടി ക്കിടക്കുന്ന കഞ്ചിക്കോട്ടെ സ്വകാര്യ നൂല്‍നൂല്‍പ്പ് കമ്പനിക്കു മുന്നില്‍ സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജിടിഎന്‍ കമ്പനിയിലെ മാനേജ്മെന്റിന്റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ ശക്തമായ സമരം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.ബിഎംഎസ് ജില്ലാ പ്രസിഡഡന്റ് ടി.എം. നാരായണന്, സെക്രട്ടറി സി. ബാലചന്ദ്രന്, വി. മാധവന്, വി. രാജേഷ്, എം. അനന്തന്, എന്‍. കണ്ണന്, എസ്. സുരേഷ്, സന്തോഷ് പള്ളത്തേരി, ഷിബുദാസ് എന്നിവര്‍ പ്രസംഗിച്ചു.
പാറ്റ്സ്പിന്‍ കമ്പനിയുടെ സഹസ്ഥാപനമായ കമ്പനി യാതൊരു മുന്നറിയിപ്പുമില്ലാതെ ലോക്കൗട്ട് ചെയ്തിട്ട് ഒന്‍പത് മാസമായെങ്കിലും മാനേജ്മെന്റ് ഇതുവരെ ചര്‍ച്ചകള്‍ നടത്താന്‍ തയാറായില്ലെന്നും നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: