Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വിമര്‍ശനങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 08:29 pm IST
inSamskriti

മക്കളേ,

മറ്റുള്ളവര്‍ നമ്മളെ വിമര്‍ശിക്കുന്നതും നമ്മുടെ കുറ്റങ്ങള്‍ പറയുന്നതും പൊതുവെ ആരും ഇഷ്ടപ്പെടാറില്ല. വിമര്‍ശനങ്ങള്‍ കേള്‍ക്കുമ്പോള്‍ പലരും അസ്വസ്ഥരാകും. ചിലര്‍ വിഷമിക്കും. ചിലര്‍ പ്രതിഷേധിക്കും. ചിലര്‍ പ്രത്യാക്രമണങ്ങള്‍ തന്നെ നടത്തും.

സ്വന്തം ഭാഗം ന്യായീകരിക്കാന്‍ ഏതൊരാളും വ്യഗ്രത കാണിക്കും. എന്നാല്‍ ഇങ്ങനെയല്ല വിമര്‍ശനങ്ങളോടും ആരോപണങ്ങളോടും നമ്മള്‍ പ്രതികരിക്കേണ്ടത്. സന്മനോഭാവത്തോടെ, ജാഗ്രതയോടെ വിമര്‍ശനങ്ങളെ സ്വീകരിച്ചാല്‍ അവയെ നമ്മുടെ വളര്‍ച്ചയ്‌ക്കും വികാസത്തിനുമുള്ള ഉപാധികളാക്കി മാറ്റാം.

ഒരു രാജ്യത്ത് ഏകാധിപതിയായ ഒരു ഭരണാധികാരിയുണ്ടായിരുന്നു. ആ രാജ്യത്ത് രഹസ്യമായി പ്രസിദ്ധീകരിക്കുന്ന ഒരു പത്രത്തില്‍ തനിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ വരുന്നതായി അദ്ദേഹം അറിഞ്ഞു. രഹസ്യാന്വേഷകര്‍ ആ വിമര്‍ശനങ്ങളെഴുതുന്ന പത്രപ്രവര്‍ത്തകനെ കണ്ടെത്തി. അയാളെ ഭരണാധികാരിയുടെ മുന്നില്‍ ഹാജരാക്കി. പത്രപ്രവര്‍ത്തകന് എന്താണ് സംഭവിക്കുക എന്നോര്‍ത്ത് എല്ലാവരും ആകാംക്ഷാഭരിതരായി.

എന്നാല്‍ തന്റെ മുന്നിലെത്തിയ പത്രപ്രവര്‍ത്തകനോട് ഭരണാധികാരി പറഞ്ഞതിങ്ങനെയാണ്, ”നിങ്ങളുടെ ലേഖനങ്ങള്‍ ഞാന്‍ വായിക്കാറുണ്ട്. അതില്‍ എന്റെ പ്രവൃത്തികളെയും ഉദ്ദേശ്യങ്ങളെയും നിങ്ങള്‍ വിശദമായി വിശകലനം ചെയ്യുന്നത് ഞാന്‍ ശ്രദ്ധിക്കാറുണ്ട്. ഞാന്‍ പോലും ശ്രദ്ധിക്കാതെപോകുന്ന എന്റെ പോരായ്‌മകള്‍ നിങ്ങളുടെ ലേഖനത്തിലൂടെയാണ് ഞാന്‍ മനസ്സിലാക്കുന്നത്. നിങ്ങള്‍ എന്റെ സെക്രട്ടറിയായിരിക്കാമെങ്കില്‍ എന്റെ തെറ്റുകള്‍ തിരുത്താനും കുറെക്കൂടി നന്നായി ഭരണം നിര്‍വ്വഹിക്കുവാനും എനിക്കു കഴിയും.” പിന്നീട്, ആ പത്രപ്രവര്‍ത്തകന്‍ ഭരണാധികാരിയുടെ സെക്രട്ടറിയായി.

സാധാരണയായി നമ്മുടെ തെറ്റുകളും പോരായ്‌മകളും നമ്മള്‍ സ്വയം മനസ്സിലാക്കുക പ്രയാസമാണ്. മനസ്സിലായാല്‍ത്തന്നെ നമ്മള്‍ അവയെ നിസ്സാരമായിക്കണ്ട് അവഗണിക്കും. എന്നാല്‍ മറ്റുള്ളവരുടെ തെറ്റുകളും കുറവുകളും കാണുന്നതിന് പൊതുവെ എല്ലാവരും സമര്‍ത്ഥരാണ്. അതുകൊണ്ടുതന്നെ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ നമ്മള്‍ ശ്രദ്ധാപൂര്‍വ്വം അവയെ സ്വീകരിക്കണം.

പലപ്പോഴും വിമര്‍ശനങ്ങള്‍ അടിസ്ഥാനരഹിതമായിരിക്കാം, എന്നാല്‍ സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ നമ്മള്‍ ശ്രദ്ധിക്കാതെപോയ നമ്മുടെ ചില പോരായ്‌മകള്‍ നമുക്കതില്‍ കാണാന്‍ കഴിയും. തെറ്റു തിരുത്താനും സ്വയം വളരാനും അത്തരം വിമര്‍ശനങ്ങളെ നമ്മള്‍ ഉപയോഗപ്പെടുത്തണം. വിമര്‍ശിക്കുന്നവരോട് നമ്മള്‍ ആന്തരികമായി നന്ദിയുള്ളവരായിരിക്കണം.

ഒരു റോസാച്ചെടിയില്‍ വിരിയുന്ന പുഷ്പം എത്ര ഭംഗിയുള്ളതാണ്. പക്ഷേ, അതിനു നമ്മള്‍ കൊടുക്കുന്ന വളമോ ചാണകം, തേയിലക്കൊത്ത് തുടങ്ങിയവ. നല്ല ഭംഗിയുള്ള പൂവിരിയാന്‍ ഇതുപോലുള്ള വളം ആവശ്യമാണ്. അതുപോലെ നമ്മുടെ വളര്‍ച്ചയ്‌ക്കും വിമര്‍ശനങ്ങളും എതിര്‍പ്പുകളുമാകുന്ന വളം ആവശ്യമാണ്.

വിമര്‍ശനത്തില്‍ കഴമ്പില്ലെങ്കില്‍ക്കൂടി നമ്മുടെ പ്രതികരണം മിതവും സംയമനത്തോടുകൂടിയതുമായിരിക്കണം. നമ്മളെ വിമര്‍ശിച്ചവരോടു പ്രതികാരം ചെയ്യുന്നതിനെക്കുറിച്ചു ചിന്തിക്കാന്‍പോലും പാടില്ല. ‘ഈശ്വരാ! അവരെക്കൂടി നന്നാക്കൂ, അവര്‍ക്കു നല്ല മനസ്സു കൊടുക്കൂ’ എന്നു പ്രാര്‍ത്ഥിക്കുകയാണു വേണ്ടത്.

വിമര്‍ശനം നമ്മെ അസ്വസ്ഥരാക്കുന്നത് നമ്മുടെ പ്രവൃത്തികളിലും വ്യക്തിത്വത്തിലും നമുക്കുള്ള അഭിമാനം കൊണ്ടാണ്. അതാണു നമ്മളില്‍ വേദനയുണ്ടാക്കുന്നത്. വാസ്തവത്തില്‍ ഈ അഹങ്കാരം തന്നെയാണ് നമ്മുടെ ഏറ്റവും വലിയ ശത്രു. ബാഹ്യമായി എങ്ങനെ പ്രതികരിച്ചാലും ആന്തരികമായി ശാന്തതയോടെ വിമര്‍ശനങ്ങളെ സ്വീകരിക്കുന്ന ഒരു മനോഭാവം നമ്മള്‍ വളര്‍ത്തിയെടുക്കണം. അതിനു കഴിഞ്ഞാല്‍ ശാന്തിയും സമാധാനവും ഉള്ളില്‍ സൂക്ഷിക്കുവാനും അതോടൊപ്പം നമ്മുടെ തെറ്റുകള്‍ തിരുത്തി സ്വയം വളരുവാനും നമുക്കു കഴിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

Kerala

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

New Release

സമരസ” ഒക്ടോബർ 9-ന്.

പുതിയ വാര്‍ത്തകള്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.