ന്യൂദല്‍ഹി : നയതന്ത്ര തലത്തില്‍ പാകിസ്ഥാനെതിരെ മറ്റൊരു നീക്കം വിജയത്തിലെത്തിച്ച് ഇന്ത്യ. ലഷ്‌കര്‍ ഇ തോയ്ബ , ജെയ്ഷ് ഇ മൊഹമ്മദ് തുടങ്ങിയ പാക് ഭീകരസംഘടനകള്‍ക്കെതിരെ ഇന്ത്യക്കൊപ്പം നില്‍ക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍.
ഇന്ത്യയില്‍ വിവിധ ഭീകരാക്രമണ കേസില്‍ പ്രതികളായ സഖി ഉര്‍ റഹ്മാന്‍ ലഖ്വി , ഹാഫിസ് സയിദ്, ദാവൂദ് ഇബ്രാഹിം തുടങ്ങിയ ആഗോള ഭീകരര്‍ക്കെതിരെ യൂറോപ്യന്‍ യൂണിയന്‍ ഇന്ത്യക്കൊപ്പം പ്രവര്‍ത്തിക്കും . ഹിസ്ബുള്‍ മുജാഹിദ്ദീന്‍ , ഇസ്‌ളാമിക് സ്റ്റേറ്റ് , അല്‍ ഖ്വയ്ദ തുടങ്ങിയ സംഘടനകള്‍ക്കെതിരേയും സഹകരണം ഉണ്ടാകും.
ഭീകരതക്കെതിരെ സുരക്ഷ വിഷയത്തില്‍ സഹകരണം ശക്തമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസ്താവിച്ചു. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള പതിനാലാമത് ഉച്ചകോടിക്ക് ശേഷമായിരുന്നു സംയുക്ത പ്രസ്താവന. മതമൗലികവാദത്തിനെതിരേയും സൈബര്‍ ശൃംഖല വഴിയുള്ള തീവ്രവാദ പ്രചാരണത്തിനെതിരേയും ആയുധക്കടത്തിനെതിരേയും ഇരുകൂട്ടരും യോജിച്ച് പ്രവര്‍ത്തിക്കും .
വ്യാപാര രംഗത്ത് ഇന്ത്യയുടെ അടുത്ത പങ്കാളിയാണ് യൂറോപ്യന്‍ യൂണിയന്‍. 2016 ല്‍ 88 ബില്യണിന്റെ വ്യാപാരമാണ് നടന്നത്. ഇന്ത്യയുടെ നല്ലൊരു ശതമാനം കയറ്റുമതിയും യൂറോപ്യന്‍ യൂണിയനിലേക്കാണ് .
















