കൊല്ലം: ജനരക്ഷായാത്രയിലെ ജനബാഹുല്യം കേരളത്തിന്റെ രാഷ്‌ട്രീയ അജണ്ട നിശ്ചയിക്കുന്ന നിര്‍ണായക ശക്തിയായി ബിജെപി വളര്‍ന്നതിന്റെ തെളിവാണെന്ന് ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരന്‍. ജനരക്ഷായാത്രയുടെ ജില്ലാതല സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യാത്ര കടന്നുപോകുന്ന പാര്‍ട്ടി ഗ്രാമങ്ങളില്‍ സിപിഎം നേതൃത്വം അപ്രഖ്യാപിത ഹര്‍ത്താല്‍ നടത്തിയിട്ടും പതിനായിരങ്ങളാണ് യാത്രയില്‍ പങ്കെടുക്കുവാനും കാണുവാനുമായി വന്ന് ചേരുന്നത്. യാത്രയില്‍ പങ്കെടുക്കുവാന്‍ എത്തുന്ന ദേശീയ നേതാക്കളെ പരിഹസിക്കുന്ന തരത്തില്‍ സിപിഎം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ പൊതുജനം പുച്ഛിച്ച് തള്ളും.‘ഭയന്നിട്ടാണ് അമിത് ഷാ മൂന്നാംദിനം യാത്രയില്‍ പങ്കെടുക്കാന്‍ എത്താത്തതെന്ന കൊടിയേരിയുടെ പ്രസ്താവന അക്രമവും കൊലപാതകവും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പ്രധാന അജണ്ടയാണെന്നതിന്റെ തുറന്നുപറച്ചിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .
ബിജെപി ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് വി. പ്രതാപന്‍ മുഖ്യപ്രഭാഷണം നടത്ത. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.രാധാമണി, ദേശീയ സമിതി അംഗം കെ.ശിവദാസന്‍, ബിഡിജെസ് ജില്ലാ പ്രസിഡന്റ് എ. സോമരാജന്‍, ജെഎസ്എസ് ജില്ലാസെക്രട്ടറി അഡ്വ:എം.ബി രാജു, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സുജിത് സുകുമാരന്‍, അഡ്വ: ജി ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. യാത്രയുടെ നടത്തിപ്പിനായി പൊയിലക്കട രാജന്‍ നായര്‍ ചെയര്‍മാനായും ജി. ഗോപിനാഥ് ജനറല്‍ കണ്‍വീനറായും 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
















