ന്യൂദൽഹി: പഞ്ച്കുല കലാപത്തിന്‍െ്റ പിന്നിൽ പ്രവർത്തിച്ചത് ഗുര്‍മീതിന്‍െ്റ ദത്തുപുത്രിയും മനസാക്ഷി സൂക്ഷിപ്പുകാരിയുമായ ഹണിപ്രീത് ഇന്‍സാനെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. കലാപം സൃഷ്ടിക്കാന്‍ ഹണിപ്രീത് ഗുര്‍മീതിന്‍െ്റ അനുയായികള്‍ക്ക് 1.25 കോടി രൂപ വിതരണം ചെയ്തതായി ഹരിയാന പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഗുര്‍മീതിന്‍െ്റ സഹായിയും ഡ്രൈവറുമായ രാകേഷ് കുമാറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. കലാപം സൃഷ്ടിച്ച് ഗുര്‍മീതിനെ രക്ഷിക്കാമെന്നായിരുന്നു ഹണിപ്രീത് പദ്ധതിയിട്ടത്. അതിനാല്‍ വിധി പറയുന്നതിനു മുൻപ് തന്നെ പണം പഞ്ച്കുല ശാഖയുടെ തലവന്‍ ചംകാര്‍ സിങ്ങിന് ഹണിപ്രീത് കൈമാറിയിരുന്നു. അക്രമങ്ങള്‍ സൃഷ്ടിക്കാനാണ് ഈ പണം ഉപയോഗിച്ചത് എന്നാണ് പോലീസ് കണ്ടെത്തല്‍.
ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് ഓഗസ്റ്റ് 25 നാണ് കോടതി ശിക്ഷ വിധിച്ചത്. പിന്നാശല പഞ്ച്കുലയിലും സമീപ പ്രദേശങ്ങളിലും നടന്ന കലാപത്തില്‍ 38 ഓളം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. കലാപത്തിനു പിന്നാലെ ഒളിവില്‍ പോയ ഹണിപ്രീത് കഴിഞ്ഞ ദിവസമാണ് പിടിയിലായത്.
















