ന്യൂദല്‍ഹി: ഈ വര്‍ഷം സെപ്തംബർ വരെ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത് 600 തവണ. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു ദശകത്തിനിടെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്.
പാക് ആക്രമണത്തില്‍ ഈ വര്‍ഷം എട്ടു സാധാരണക്കാരും 16 ജവാന്മാരും കൊല്ലപ്പെട്ടവെന്ന് മന്ത്രാലയം അറിയിച്ചു. 2016ല്‍ 450 തവണയാണു പാക്കിസ്ഥാന് ആക്രമണം നടത്തിയത്. 13 സാധാരണക്കാരും 13 ജവാന്മാരും കൊല്ലപ്പെട്ടു. 2003 നവംബറിലാണ് ഇന്ത്യയും പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാറിലെത്തിയത്.
















