പാനൂര്‍: ധീര ബലിദാനി കെ .ടി ജയകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ കേന്ദ്ര മന്ത്രി അർജ്ജുൻ സിംഗ് മേഘ്വാള് സന്ദർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, റിച്ചാർഡ് ഹെ എംപി തുടങ്ങിയ നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
ജയകൃഷ്ണന് മാസ്റ്ററുടെ ബന്ധുക്കളുമായി സംസാരിച്ച കേന്ദ്ര മന്ത്രി പിന്നീട് സ്മൃതി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനായിരുന്നു കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍. മട്ടന്നൂര്‍, കൂത്തുപറമ്പ്, മാഹി തുടങ്ങിയ മണ്ഡലങ്ങളിലെ പ്രവര്‍ത്തകരാണ് ഇന്നത്തെ യാത്രയില്‍ അണിചേര്‍ന്നത്.
ധീരബലിദാനികളായ കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെയും പന്ന്യന്നൂര്‍ ചന്ദ്രന്റെയും മണ്ണില്‍ നിന്നാരഭിച്ച യാത്രയില്‍ പങ്കാളികളാകാന്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് എത്തിച്ചേര്‍ന്നത്. വേദിയില്‍ പ്രത്യേകം തയ്യാറാക്കിയ ബലിദാനികളുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്.
വീര ബലിദാനി കെ .ടി ജയകൃഷ്ണൻ മാസ്റ്ററുടെ വീട്ടിൽ കേന്ദ്ര മന്ത്രി അർജ്ജുൻ സിംഗ് മേഘ്വാൽ സന്ദർശിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ, റിച്ചാർഡ് ഹെ എംപി തുടങ്ങിയ നേതാക്കൾ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
Posted by BJP Keralam on Friday, October 6, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: