കൊച്ചി: ലൗ ജിഹാദിനെ ന്യായീകരിച്ചുകൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബലകൃഷ്ണന്റെ പോസ്റ്റിനെതിരെ ട്രോളര്‍മാര്‍ രംഗത്ത്. ഇതോടെ പോസ്റ്റ് പിന്‍വലിച്ച് കോടിയേരി തടിതപ്പി. ബിജെപി നേതാക്കൾക്കും കുടുംബാംഗങ്ങൾക്കുമെതിരെ നുണപ്രചരണം നടത്തിയ കോടിയേരിക്ക് അതിരൂക്ഷമായ ആക്രമണമാണ് നേരിടേണ്ടി വന്നത്. വിഷയം ട്രോളർമാർ ഏറ്റെടുക്കുകയും ചെയ്തതോടെ കോടിയേരിയും, പാർട്ടി സെക്രട്ടറിയുടെ പോസ്റ്റ് ഷെയർ ചെയ്ത സഖാക്കളും വെട്ടിലായി.
കോടിയേരിയുടെ മണ്ടത്തരങ്ങൾ ആദ്യം പൊളിച്ചടുക്കിയത് രഞ്ജിത്ത് വിശ്വനാഥ് മേച്ചേരി ആണ്. ഇത് പല സംഘ അനുഭാവ ഗ്രൂപ്പുകളും ഏറ്റെടുക്കുകയും ചെയ്തു. മുൻ കേന്ദ്രമന്ത്രി ഷാനവാസ് ഹുസൈൻ വിവാഹം കഴിച്ചിരിക്കുന്നത് മുരളീമനോഹർ ജോഷിയുടെ മകൾ രേണുവിനെയാണെന്നും കോടിയേരി ഫെസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു. ആർഎസ്എസ് പ്രചാരകനായിരുന്ന അശോക് സിംഗാൾ വിവാഹം കഴിച്ചിട്ടില്ലെന്നും മുരളീമനോഹർ ജോഷിയുടെ മക്കൾ പ്രിയംവദയും നിവേദിതയുമാണെന്നും കോടിയേരി ബാലകൃഷ്ണന് അറിയില്ലേയെന്ന ചോദ്യവുമായി കമന്റുകൾ നിറയുകയായിരുന്നു.
കോടിയേരിയുടെ ഏലസ്സിന്റെ ശക്തി കുറഞ്ഞുകാണും പുതിയ ഏലസ്സ് ആരെങ്കിലും വാങ്ങികൊടുക്കൂവെന്നായിരുന്നു രസകരമായ ഒരു കമന്റ്. ഏലസ്സ് അണ്ണന്റെ കിളി പോയിരിക്കുവാ… അതുകൊണ്ടാ വായിൽ തോന്നിയതൊക്കെ പറയുന്നത്, കൊല്ലണ്ട ഏലസിനെ.. ഒന്നു പേടിപ്പിച്ച് വിട്ടാ മതി .. പൊട്ടനാ . കണ്ടാ മനസിലാവും, സംസ്ഥാന സെക്രട്ടറിയുടെ അവസ്ഥ ഇതാണെങ്കിൽ വെറും പാർട്ടി പ്രവർത്തകരായ അന്തങ്ങളുടെ അവസ്ഥ എന്തായിരിക്കും… ഇങ്ങനെ പോകുന്നു കമന്റുകള്‍.
വിമര്‍ശനത്തിന്റെ അമിതാവേശത്തില്‍ സംഭവത്തിന്റെ സത്യാവസ്ഥ പരിശോധിക്കാന്‍ സാധിക്കാത്തതാണ് കോടിയേരിയെ പുലിവാല് പിടിപ്പിച്ചത്. കുറെ നാളായി സോഷ്യൽ മീഡിയയിലും വാട്ട്സാപ്പിലും ചില ഗ്രൂപ്പുകളിൽ നടക്കുന്ന നുണപ്രചാരണം ആണ് കോടിയേരിക്ക് വിനയായത്.
















