കുന്നത്തൂര്‍: ചക്കുവള്ളി ക്ഷേത്രഭൂമിയിലെ കയ്യേറ്റക്കടകളില്‍ ഒന്ന് ഇന്നലെ പൊളിച്ചുനീക്കി. കച്ചവടം നടത്തിയവര്‍ തന്നെയാണ് കട പൊളിച്ചുമാറ്റിയത്. കയ്യേറ്റങ്ങള്‍ ഒഴിയാന്‍ സുപ്രീം കോടതി നല്‍കിയ സമയപരിധി അവശേഷിയ്‌ക്കാന്‍ നാല് ദിവസം ശേഷിക്കെയാണ് മറ്റു പോംവഴികള്‍ ഇല്ലാത്തതിനാല്‍ കടകള്‍ പൊളിച്ച് തുടങ്ങിയത്. അന്തിമദിവസത്തിന് മുന്‍പ് മുഴുവന്‍ കടകളും കയ്യേറ്റക്കാര്‍ തന്നെ പൊളിച്ചുമാറ്റുമെന്നാണ് വിവരം. പുനരധിവാസത്തിനായി സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് ഇവര്‍. ഭൂരിപക്ഷവും കച്ചവടത്തിനായി മറ്റിടങ്ങള്‍ തരപ്പെടുത്തിയതിനാല്‍ പുനരധിവാസം എന്നാവശ്യത്തിന് തന്നെ പ്രസക്തി ഇല്ലെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
















