തൃശൂര്‍: തനിക്ക് ജാമ്യത്തിന് വേണ്ടി അപേക്ഷ നല്‍കേണ്ടെന്ന് അഭിഭാഷകനോട് നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി.
സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജി നല്‍കുന്നതുമായി ബന്ധപ്പെട്ട് സുനിയുടെ അഭിഭാഷകനായ ബി.എ ആളൂര്‍ വിയ്യൂര്‍ ജയിലിലെത്തിയപ്പോഴാണ് ജാമ്യം വേണ്ടെന്ന് അറിയിച്ചത്.
പുറത്തിറങ്ങിയാല്‍ തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുനി പറഞ്ഞതായി ആളൂര്‍ പറഞ്ഞു. ജയിലില്‍ കിടന്ന് തന്നെ കേസ് നടത്താനാണ് ആഗ്രഹിക്കുന്നതെന്നും സുനി പറഞ്ഞു.
















