ആലപ്പുഴ: കയര്‍ സഹകരണ സംഘങ്ങളെ ആധുനിക യന്ത്രവല്‍കൃത ഫാക്ടറികളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരമ്പരാഗത കയര്‍ തൊഴിലാളികള്‍ക്ക് കൂടുതല്‍ സഹായങ്ങള്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴാമത് കയര്‍ കേരള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂന്നു വര്‍ഷത്തിനകം മുഴുവന്‍ കയര്‍ തൊഴിലാളികള്‍ക്കും സഹകരണ സംഘങ്ങള്‍വഴി ഇലക്ട്രോണിക് റാട്ടുകള്‍ വിതരണം ചെയ്യും. അവ ഉപയോഗിക്കാന്‍ ആവശ്യമായ പരിശീലനം നല്‍കും. കേരളത്തിലെ നാളികേര കൃഷിയും ഇല്ലാതായിക്കഴിഞ്ഞു. ഉല്‍പാദനക്കുറവ് കയര്‍ വ്യവസായത്തേയും ബാധിച്ചു. ഈ അവസരം തമിഴ്‌നാട് നന്നായി ഉപയോഗിച്ചുതുടങ്ങിയതോടെ കേരളത്തിനും ചകിരിക്കായി തമിഴ്‌നാടിനെ ആശ്രയിക്കേണ്ടിവരികയായിരുന്നു.
അന്തര്‍ദേശീയ പവലിയന്‍ മന്ത്രി ജി. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ ഓരോ കുടുംബവും ഒരു വര്‍ഷം 1,000 രൂപയുടെ കയര്‍ ഉല്‍പന്നങ്ങള്‍ വാങ്ങിയാല്‍പോലും ഈ മേഖലയെ രക്ഷപ്പെടുത്താനാകുമെന്ന് അദ്ദേഹം പറഞ്ഞു. ദേശീയ പവലിയന്‍ മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു.
മന്ത്രി ഡോ. ടി.എം. തോമസ് ഐസക് അദ്ധ്യക്ഷനായി. 120 സ്റ്റാളുകളുള്ള രാജ്യാന്തര പവലിയനും 146 സ്റ്റാളുകളുള്ള ദേശീയ പവലിയനുമാണ് ഇത്തവണ കയര്‍ കേരളയ്‌ക്കായി തയ്യാറായിരിക്കുന്നത്.
















