ആലപ്പുഴ: നഗരസഭയിലെ ജീവനക്കാര്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന നിസഹകരണ സമരം പിന്‍വലിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായതുമായി ബന്ധപ്പെട്ട് നാല് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തതിനെത്തുടര്‍ന്നാണ് സമരം നടത്തിയത്.
മന്ത്രി തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മാണാനുമതിയുമായി ബന്ധപ്പെട്ട് നാല് ഫയലുകള്‍ ആലപ്പുഴ നഗരസഭയില്‍ നിന്ന് കാണാതായിരുന്നു.
ഇതില്‍ ഒരു ഫയല്‍ ഒഴിഞ്ഞ അലമാരയില്‍ നിന്ന് കണ്ടെത്തിയിരുന്നെങ്കിലും റവന്യൂരേഖകള്‍ നഷ്ടമായിരുന്നു. ജീവനക്കാരുടെ പരാതികള്‍ പരിഹരിക്കാമെന്നും ഫയലുകള്‍ കാണാതെ പോയ സംഭവത്തില്‍ മുനിസിപ്പല്‍ സെ ക്രട്ടറി അന്വേഷിക്കാമെന്നും ഉറപ്പു നല്‍കിയതിനെത്തുടര്‍ന്നാണ് സമരം പിന്‍വലിച്ചതെന്നും ചെയര്‍മാന്‍ തോമസ് ജോസഫ് അറിയിച്ചു.
















