ചേര്‍ത്തല: വിദ്യാഭ്യാസ ബന്ദിന്റെ മറവില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ അഴിഞ്ഞാടി. നഗരത്തിലെ സ്‌കൂളുകള്‍ക്ക് നേരെ വ്യാപക അക്രമം.
മുട്ടം ഹോളി ഫാമിലി സ്‌കൂള്‍ ഓഫീസ് സമര അനുകൂലികള്‍ അടിച്ചു തകര്‍ത്തു. പ്രിന്‍സിപ്പല്‍ എന്‍.ജെ. വര്‍ഗീസിനെ കൈയേറ്റം ചെയ്ത ശേഷം സ്റ്റാഫ് മുറി അടിച്ച് തകര്‍ക്കുകയായിരുന്നു.
ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും അക്രമം നടത്തിയതായി ആക്ഷേപമുണ്ട്. ക്ലാസില്‍ അതിക്രമിച്ച് കയറി കുട്ടികളെയും അദ്ധ്യാപികമാരെയും ഭീഷണിപ്പെടുത്തിയതായാണ് പരാതി. കെഎസ്.യു ജില്ലാ ഭാരവാഹിയുടെ നേതൃത്വത്തിലെത്തിയ സംഘമാണ് സ്‌കൂളുകളില്‍ അക്രമം കാട്ടിയത്.
സംഭവത്തില്‍ 20 പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഏഴ് പേര്‍ അറസ്റ്റിലായി. തണ്ണീര്‍മുക്കം പഞ്ചായത്ത് 18-ാം വാര്‍ഡില്‍ ശാരദാലയത്തില്‍ അനന്തകൃഷ്ണന്‍(19), ചേര്‍ത്തല മുനിസിപ്പല്‍ 26-ാം വാര്‍ഡില്‍ മുള്ളന്‍ചിറ ലിജോ സെബാസ്റ്റിയന്‍(20), വെച്ചൂര്‍ കോതകാപ്പള്ളി അബിന്‍(19), തിരുനല്ലൂര്‍ കൊങ്ങിണിശേരി കണ്ണന്‍(19), മുനിസിപ്പല്‍ 30-ാം വാര്‍ഡില്‍ ചിറമേല്‍ സച്ചിന്‍(19), ചേര്‍ത്തല അറയ്‌ക്കല്‍വെളി ജുവല്‍(18) എന്നിവരും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളുമാണ് പിടിയിലായത്.















