തിരുവനന്തപുരം: ഗാനാസ്വാദകരുടെ ഫെയ്‌സ്ബുക്ക് കൂട്ടായ്‌മയായ ‘ദാസേട്ടന്‍ ദി സെലസ്റ്റിയല്‍ വോയ്‌സിന്റെ’ രണ്ടാം സ്‌നേഹസംഗമം നടന്നു. ഗാനരചയിതാവ് പൂവച്ചല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് പ്രസിഡന്റ് രാധാകൃഷ്ണന്‍ അധ്യക്ഷനായിരുന്നു. ആദ്യകാല ചലച്ചിത്ര പിന്നണി ഗായികമാരായ ലളിതാ തമ്പി, മച്ചാട്ട് വാസന്തി എന്നിവര്‍ സംബന്ധിച്ചു. കൂട്ടായ്‌മ രൂപം കൊടുത്ത ഇരുപത്തിയയ്യായിരം രൂപയുടെ ‘സ്‌നേഹനിധി’ അവശതയനുഭവിക്കുന്ന ഗായിക മച്ചാട്ട് വാസന്തിക്കു നല്‍കി ആദരിച്ചു. തുടര്‍ന്ന് പിന്നണി ഗായകരായ കല്ലറഗോപന്‍, ശ്രീറാം, കൊല്ലംമോഹന്‍, ഹരീഷ് മണി, സരിതാനായര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.
















