കഴക്കൂട്ടം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലില്‍ കാല്‍ നീട്ടിയിരുന്ന യുവാക്കളുടെ കാലുകള്‍ ഫ്‌ളാറ്റ് ഫോമില്‍ ഉരഞ്ഞ് പരിക്ക്. പരശുറാം എക്‌സ്പ്രസ്സില്‍ യാത്രചെയ്യുകയായിരുന്ന തിരുവല്ല സ്വദേശി നവീന്‍ എം.സ്‌കറിയാസ് (20), ചങ്ങനാശ്ശേരി സ്വദേശി ജോബിന്‍ ജോര്‍ജജ് (20) എന്നിവരുടെ ഇരുകാലുകളുമാണ് ഫ്‌ളാറ്റ് ഫോമില്‍ ഉരഞ്ഞ് പരിക്കേറ്റത്. ചൊവ്വാഴ്ച രാത്രി 7 മണിയോടുകൂടിയായിരുന്നു അപകടം. ട്രെയിന്‍ കണിയാപുരം സ്റ്റേഷനില്‍ എത്തിയപ്പോഴാണ് സ്‌റ്റേഷന്റെ ഫ്‌ളാറ്റ് ഫോമില്‍ ഉരഞ്ഞ് ഇരുവര്‍ക്കും പരിക്കേറ്റത്. തുടര്‍ന്ന് ഇരുവരെയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. കഴക്കൂട്ടം സ്‌റ്റേഷനില്‍ ടെക്കികള്‍ ഉള്‍പ്പെടെ ദിനം പ്രതി 50000 ത്തോളം യാത്രക്കാരാണ് യാത്ര ചെയ്യുന്നതെങ്കിലും യാത്രക്കാര്‍ക്കോ മറ്റോ പരുക്ക് ഉണ്ടായാല്‍ പ്രാഥമിക ചികിത്സ നല്‍കാന്‍ പോലും സ്‌റ്റേഷനില്‍ സംവിധാനമില്ലെന്നാണ് യാത്രക്കാരുടെ ആരോപണം.
















