കണ്ണൂര്‍: രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയായ ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്രയ്ക്ക് പയ്യന്നൂരില്‍ തുടക്കമായി. നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷിയായ പയ്യന്നൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വാടിക്കല്‍ രാമകൃഷ്ണന് നഗറില്‍ രാവിലെ 10 മണിക്ക് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത്ഷാ കുമ്മനം രാജശേഖരന് കുങ്കുമഹരിത പതാക കൈമാറിയതോടെയാണ് യാത്രയ്ക്ക് തുടക്കമായത്. ഒ.രാജഗോപാല്‍ എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, എംപിമാരായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ, മനോജ് തിവാരി, നളിന്‍ കുമാര്‍ കട്ടീല്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്, പാര്‍ട്ടി ദേശീയ നേതാക്കളായ എച്ച് രാജ, ബിഎല്‍ സന്തോഷ് എന്നിവര്‍ പങ്കെടുക്കും. പയ്യന്നൂരിലെ ഗാന്ധി പ്രതിമയില്‍ വൈകിട്ട് മൂന്നിന് അമിത് ഷാ പുഷ്പഹാരം അര്‍പ്പിക്കും. തുടര്‍ന്ന് യാത്ര ആരംഭിക്കും.
കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എംപി, റിച്ചാര്‍ഡ് ഹേ എംപി, മനോജ് തിവാരി എംപി, വി.മുരളീധരന്, എച്ച്. രാജ, നളിന്‍ കുമാര്‍ കട്ടീല്‍, ബി.എല്‍.സന്തോഷ് തുടങ്ങിയവര്‍ സംബന്ധിക്കും. വ്യാഴാഴ്ച മമ്പറം മുതല്‍ തലശ്ശേരി വരെയുള്ള പദയാത്രയിലും ദേശീയ അധ്യക്ഷന്‍ പങ്കെടുക്കും. ആദ്യ നാലു ദിവസത്തെ പദയാത്ര പൂര്‍ണ്ണമായും കണ്ണൂര്‍ ജില്ലയിലാണ്.
യാത്രയുടെ ഉദ്ഘാടന പരിപാടിയിലും പദയാത്രയിലും ആയിരങ്ങള്‍ പങ്കാളികളാകും. ബിജെപിയുടേയും സംഘപരിവാര്‍ സംഘടനകളുടേയും രാജ്യത്തെ മുതിര്‍ന്ന നേതാക്കളും കേന്ദ്രമന്ത്രിമാരും വിവിധ ദിവസങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും. ഉദ്ഘാടന വേദിക്ക് സമീപം മാര്‍ക്സിസ്റ്റ്-ജിഹാദി അക്രമത്തിന്റെ നേര്കാഴ്ചകള് ചിത്രീകരിക്കുന്ന പ്രദര്‍ശിനി അമിത്ഷാ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടനത്തിന് മുമ്പ് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയില്‍ കണ്ണൂര്‍ ജില്ലയില്‍ സംഘ പ്രസ്ഥാനങ്ങള്‍ക്കു വേണ്ടി ജീവന് ബലിയാടാക്കപ്പെട്ടവരുടെ ഛായാചിത്രങ്ങളില്‍ നേതാക്കള്‍ പുഷ്പാര്‍ച്ചന നടത്തും. യാത്ര വിവിധജില്ലകളിലെ പര്യടനത്തിനു ശേഷം 17 ന് തിരുവനന്തപുരത്ത് സമാപിക്കും.
കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്, പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍, വാര്‍ത്താവിതരണ പ്രക്ഷേപണമന്ത്രി സ്മൃതി ഇറാനി, പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്, കായികമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്, ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം, സാംസ്കാരിക മന്ത്രി മഹേഷ് ശര്‍മ്മ, വിദേശകാര്യസഹമന്ത്രി ജനറല്‍ വികെ സിംഗ്, ജലവിഭവ സഹമന്ത്രി അര്ജ്ജുന് മേഘ്വാള്, നേതാക്കളായ മനോജ് തിവാരി, മീനാക്ഷി ലേഖി, ഷാനവാസ് ഹുസൈന് തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ ജാഥയില്‍ സംബന്ധിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്ര ദേശീയ അധ്യക്ഷൻ അമിത് ഷാ യാത്ര ഉദ്ഘാടനം ചെയ്യുന്നു – പയ്യന്നൂരിലെ ഉദ്ഘാടന വേദിയിൽ നിന്ന് തത്സമയംBJP State President Shri. Kummanam Rajasekharan leading #JanarakshaYatra is ingaurating by National President Shri. Amit Shah .The live streaming is from Payyannur, Kannur, Kerala
Posted by BJP Keralam on Monday, October 2, 2017
പ്രതികരിക്കാൻ ഇവിടെ എഴുതുക: