കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ആവശ്യമെങ്കില്‍ അന്വേഷണ സംഘത്തിന് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാം. അപൂര്‍വ്വ സാഹചര്യമുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.
എല്ലാ സാക്ഷികളെയും പ്രതിയാക്കിയാല്‍ കേസ് നിലനില്‍ക്കില്ല. ആ പഴുത് ഉപയോഗിച്ച് ശരിക്കുള്ള പ്രതികള്‍ രക്ഷപ്പെടുമെന്നും കോടതി നിരീക്ഷിച്ചു.
















