കുണ്ടറ: മൂന്നരവയസ്സുകാരിയെ ക്രൂരമായി മര്‍ദിക്കുകയും സിഗരറ്റ് ലൈറ്റര്‍ കൊണ്ട് പൊള്ളിക്കുകയും ചെയ്ത കേസില്‍ അമ്മയുടെ സുഹൃത്ത് ആഷിക്ക് പോലീസ് കസ്റ്റഡിയില്‍. കൊറ്റങ്കര കോളശ്ശേരി വാര്‍ഡിലാണ് സംഭവം.
കുട്ടിയുടെ അമ്മ ജോലിക്ക് പോയ സമയത്ത് കുട്ടി നിലവിളിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് സംഭവം പോലീസില്‍ അറിയിച്ചത്. ഒരു വര്‍ഷം മുമ്പ് ബന്ധമൊഴിഞ്ഞ യുവതി ആഷിക്കുമൊത്ത് കോളശ്ശേരിയിലെ ഒറ്റമുറിയില്‍ കഴിഞ്ഞുവരികയായിരുന്നു.
കുട്ടിയെ ഇയാള്‍ മര്‍ദ്ദിക്കുമായിരുന്നുവെന്ന് ഇവര്‍ പോലീസിനോട് പറഞ്ഞു. ഭീഷണി ഭയന്ന് കുട്ടി ഇത് പറയുമായിരുന്നില്ല. ശരീരത്തില്‍ പൊള്ളലേറ്റ പാടുകളുണ്ട.് സംഭവത്തില്‍ സംസ്ഥാന ബാലാവകാശസംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.
കൊല്ലം റൂറല്‍ പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ എന്നിവര്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.
















