പയ്യന്നൂര്‍: ജനരക്ഷായാത്ര സംസ്ഥാനത്തെ പൗരന്മാരുടെ നീതിക്കു വേണ്ടിയുളള യാത്രയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞു. കേരളത്തിന്റെ വിമോചനത്തിനായുളള പോരാട്ടത്തിന്റെ ഭാഗമാണ് യാത്ര. മൂലധനശക്തികള്‍ക്കും സമ്പന്നര്‍ക്കും ആയുമേന്തി നില്‍ക്കുന്ന കൊളളക്കാര്‍ക്കും വേണ്ടി നിലകൊളളുന്ന ഭരണകൂടമാണ് സംസ്ഥാനത്തുളളത്. സാധാരണക്കാരായ പാവങ്ങള്‍ക്കു വേണ്ടി യാതൊന്നും ചെയ്യാത്ത സര്‍ക്കാരുകളാണ് കഴിഞ്ഞ കാലങ്ങളില്‍ സംസ്ഥാനത്ത് ഭരണം നടത്തിയത്. യാതൊരു വികസനവും കേരളത്തില്‍ നടന്നിട്ടില്ല .അഴിമതിയും ക്രമക്കേട് സംസ്ഥാന ഭരണകൂടത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. അന്നത്തിനും കുടിപ്പാടത്തിനും വേണ്ടി ജനം ബുദ്ധിമുട്ടുമ്പോള്‍ അക്രമവും കൊലപാതകവും നടത്തുകയാണ് ഭരണക്കാരും പാര്‍ട്ടിയും. സമരങ്ങളേയും അവകാശങ്ങളേയും സംസ്ഥാന ഭരണകൂടം അടിച്ചമര്‍ത്തുകയാണ്. രാഷ്‌ട്രീയ തിമിരം ബാധിച്ച മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും യാത്രയെ അവഹേളിക്കുകയാണ്. മനുഷ്യത്വത്തിന്റെ സന്ദേശമാണ് യാത്ര മുന്നോട്ടുവെക്കുന്നത്. കേരളത്തിലെ യാഥാര്‍ത്ഥ്യങ്ങളെ മറച്ചുവെച്ച് വടക്കുനോക്കി വിലപിക്കുകയാണ് മുഖ്യമന്ത്രിയും പാര്‍ട്ടിയും. ബിജെപിയുടെ മുന്നേറ്റത്തെ തകര്‍ക്കാന്‍ ഇവര്‍ക്കാവില്ല. പാവപ്പെട്ട തൊഴിലാളിയേയും ജനങ്ങളേയും കൊന്നൊടുക്കി ആരേയും നശിപ്പിക്കാനാവില്ലെന്നും ജനരക്ഷാ യാത്ര കേരളത്തില്‍ മാറ്റത്തിന്റെ തിരികൊളുത്തുമെന്നും അദ്ദേഹം പറഞ്ഞു.
















