കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദയിന്‍ഹാട്ടില്‍ ട്രെയിന്‍ ഓടിക്കൊണ്ടിരിക്കെ അസുഖംമൂലം െ്രെഡവര്‍ പുറത്തേക്ക് കുഴഞ്ഞുവീണു. യാത്രക്കാരുടെ ഭാഗ്യംകൊണ്ട് വന്‍ ദുരന്തം ഒഴിവായി. ബോധം മറയും മുന്‍പ് െ്രെഡവര്‍ ഓട്ടോമാറ്റിക് സ്വിച്ച് അമര്‍ത്തിയതിനാലാണ് ദുരന്തം ഒഴിവായത്. നിയന്ത്രിക്കാന്‍ ആളില്ലാതെ വരുന്ന സാഹചര്യത്തില്‍ ട്രെയിന്‍ തനിയെ നില്‍ക്കുന്നതിനുള്ള സംവിധാനമാണ് ഓട്ടോമാറ്റിക് സ്വിച്ച്.
ഹൗറയില്‍നിന്ന് കാത്വയിലേയ്‌ക്കു പോകുകയായിരുന്ന ലോക്കല്‍ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് കുഴഞ്ഞുവീണത്. ട്രെയിന്‍ട്രാക്ക് മാറുന്നതിനിടെയാണ് സംഭവമുണ്ടായത്. െ്രെഡവര്‍ കുഴഞ്ഞുവീഴുന്നതുകണ്ട ചിലരും യാത്രക്കാരും ഓടിക്കൂടുകയും ഹല്‍ദാറിനെ ആശുപത്രിയിലേയ്‌ക്ക് മാറ്റുകയും ചെയ്തു.
വീഴ്ചയില്‍ തലയ്‌ക്ക് സാരമായ പരിക്കേറ്റതായി കിഴക്കന്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ആര്‍. മഹാപാത്ര പറഞ്ഞു. ട്രെയിന്‍ പുറപ്പെടുന്നതിന് മുമ്പ് ഹല്‍ദാറിന്റെ ആരോഗ്യനില പരിശോധിച്ചിരുന്നതായും അപ്പോള്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലായെന്നും പിആര്‍ഒ പറഞ്ഞു.
പുതിയ ഡ്രൈവറെയും ഗാര്‍ഡിനെയും വിളിച്ചുവരുത്തിയതിനെത്തുടര്‍ന്നാണ് 12.46ഓടെ ട്രെയിന്‍ യാത്ര പുനരാരംഭിക്കാനായത്. സംഭവത്തെത്തുടര്‍ന്ന് മറ്റ് രണ്ട് ട്രെയിനുകളും വൈകി.
ഇത്തരത്തിലെ സംഭവം ഇതാദ്യമല്ല. കഴിഞ്ഞ ജൂലൈയില്‍ പ്ലാറ്റ്‌ഫോം ഗാര്‍ഡ് കൊല്‍ക്കത്തയിലെ സെല്‍ദ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണിരുന്നു. ജോലിസംബന്ധമായ മാനസികപിരിമുറുക്കം ഹല്‍ദാര്‍ അനുഭവിച്ചിരുന്നതായി മെഡിക്കല്‍ പരിശോധനയില്‍ വ്യക്തമായി.
















