തിരുവല്ല: മനുഷ്യ മനസുകളില്‍ ധാര്‍മ്മിക മൂല്യങ്ങള്‍ ശക്തിപ്പെടുമ്പോളാണ് സാമൂഹ്യനവോത്ഥാന പ്രക്രിയ സജീവമാകുന്നതെന്ന് തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണ്ണാനന്ദ മഹാരാജ് അഭിപ്രായപ്പെട്ടു.
ഹിന്ദു വിജിലന്റ് മൂവ്മെന്റ് സംസ്ഥാന സമിതി ധര്‍മ്മ കീര്‍ത്തി പുരസ്ക്കാര വിതരണവേദിയില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമി.മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകനും ഭാഗവത ധര്‍മ്മ പ്രചാരണ് സഭ ദേശീയ ജന:സെക്രട്ടറിയുമായ കെ. ആര്. പ്രതാപചന്ദ്ര വര്‍മ്മ പുരസ്കാരം സ്വീകരിച്ചു. തപസ്യ ജില്ല പ്രസിഡണ്ട് ഡോ.ബി.ജി.ഗോകുലന് ഹിന്ദു വിജിലന്റ് മൂവ്മെന്റ് സംസ്ഥാനസമിതിയുടെ പ്രശംസപത്രവും 10001 രൂപ ഗുരുദക്ഷിണയും നല്കി. മേഖല പ്രസിഡണ്ട് ദിലീപ് പൂപ്പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീരാമകൃഷ്ണാശ്രമത്തില്‍ നടന്ന സമ്മേളനത്തില്‍ ആര്‍എസ് എസ് ജില്ല സംഘചാലക് ഉപാസന നാരായണ്‍, കെപിഎംഎസ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഡോ. സുരേന്ദ്ര നാഥ്, ഇടയ്ക്ക വാദ്യ കലാകാരന് ജി.വിനു കണ്ണഞ്ചിറ, സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് സദാശിവമഠം,എന്നിവര്‍ പ്രസംഗിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: