ആലപ്പുഴ: കാരുണ്യ ബനവലന്റ് പദ്ധതിയില്‍ 1,40,94,940 രൂപയുടെ ചികിത്സാ ധനസഹായത്തിനുള്ള അപേക്ഷകള്‍ സര്‍ക്കാരിന്റെ അംഗീകാരത്തിന് ശുപാര്‍ശ ചെയ്തതായി ജില്ലാ കളക്ടര്‍ അറിയിച്ചു. സെപ്റ്റംബര്‍ 26ന് ചേര്‍ന്ന ജില്ലാതല യോഗത്തില്‍ 99 പേരുടെ അപേക്ഷകളാണ് അംഗീകരിച്ചത്. 51 പേര്‍ ക്യാന്‍സര്‍ രോഗികളും 34 ഹൃദ് രോഗികളും 9 വൃക്കരോഗികളും അഞ്ച് പേര്‍ ന്യൂറോ സംബന്ധമായ അസുഖമുള്ളവരുമാണ്. ഈ മാസം 114 പേരുടെ അപേക്ഷകള്‍ അംഗീകരിച്ച് 2.93 കോടി രൂപയുടെ സഹായത്തിനായി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. ഈ വര്‍ഷം 2,216 അപേക്ഷയിന്മേല്‍ 30,15,25,556 രൂപയുടെ ചികിത്സാ സഹായമാണ് ജില്ലാതല കാരുണ്യ ബനാവലന്റ് ഫണ്ട് കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുള്ളത്. വാര്‍ഷിക വരുമാനം മൂന്നു ലക്ഷത്തില്‍ കുറവുള്ള ക്യാന്‍സര്‍, ഹൃദയ, കരള്‍, ന്യൂറോ സംബന്ധമായ രോഗമുള്ളവര്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും വൃക്ക രോഗികള്‍ക്ക് മൂന്നു ലക്ഷം രൂപ വരെയും സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും ചികിത്സയ്‌ക്ക് കാരുണ്യ ബനവലന്റ് ഫണ്ടില്‍ നിന്ന് ധനസഹായം ലഭിക്കും.
















