Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

ശ്രീകൃഷ്ണപുരത്തെ പാല്‍ക്കാരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2017, 08:03 pm IST
inSpecial Article

കച്ചവടത്തില്‍ പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലാത്ത ഒരു ഇടത്തരം കുടുംബത്തില്‍ ജനനം. വില്ലേജ് ഓഫീസറായി വിരമിച്ച പരേതനായ ശശിധരന്‍ നായരുടേയും ഹെഡ്മിസ്ട്രസായിരുന്ന ലീലാമ്മയുടേയും മൂന്ന് മക്കളില്‍ മൂത്തയാള്‍. സ്വന്തമായൊരു ബിസിനസ് എന്ന ആശയം മനസ്സിലുദിച്ചപ്പോള്‍, അത് ജനങ്ങള്‍ നിത്യവും കണികാണുന്ന നന്മയുടെ വ്യാപാരമാകാമെന്ന് ഉറപ്പിച്ചു.

അങ്ങനെയാണ് കാട്ടാക്കട ശ്രീകൃഷ്ണപുരം വൃന്ദാവനില്‍ ബിജു.എസ്.നായര്‍ പത്ത് വര്‍ഷം മുമ്പ് പാല്‍ക്കാരനായത്. ഭാര്യ പ്രിയംവദയുടെ ആഭരണങ്ങളും ഭാര്യാപിതാവ് സുകുമാരന്‍ നായര്‍ സ്‌നേഹത്തോടെ നല്‍കിയ 25000 രൂപയും മാത്രമായിരുന്നു മൂലധനം. മൂത്ത മകള്‍ ജ്യോത്സനയുടെ ചെല്ലപ്പേരില്‍ ശ്രീക്കുട്ടി അസോസിയേറ്റ് എന്ന പേരില്‍ ഉല്‍പാദന വിതരണ കമ്പനി ആരംഭിച്ചു.

ജില്ലയില്‍ പാല്‍ വിതരണം നടത്തുന്ന ഒരു ഏജന്‍സി എന്നതിനപ്പുറം ഒരു പകിട്ടും ആരുമതില്‍ കണ്ടില്ല. കഠിനാധ്വാനം മാത്രം കൈമുതലാക്കി, തോല്‍ക്കാന്‍ കൂട്ടാക്കാത്ത മനസുമായി വ്യാപാര ലോകത്തേക്ക് ചുവടുവച്ച ശ്രീകൃഷ്ണപുരത്തെ പാല്‍ക്കാരന്റെ വളര്‍ച്ച വളരെ പെട്ടന്നായിരുന്നു.

നൂറില്‍പ്പരം തൊഴിലാളികളും അറുപതിലധികം വാഹനങ്ങളും കേരളത്തിന്റെ പ്രധാന ജില്ലകളിലെല്ലാം ഒഫീസുകളുമുള്ള വ്യവസായിയുടെ പട്ടികയിലേക്ക് ബിജുവിന്റെ പേരും എഴുതി ചേര്‍ക്കപ്പെട്ടു. നാല്‍പ്പതിനായിരം രൂപയുമായി കച്ചവടത്തിനിറങ്ങിയ ബിജുവിന്റെ കമ്പനിയുടെ ഇന്നത്തെ പ്രതിമാസ വിറ്റുവരവ് 1.25 കോടി.

പാല്‍, കുപ്പിവെള്ളം, പഴച്ചാര്‍, ഐസ് ക്രീം, ആരോഗ്യ വര്‍ധക ഉല്‍പന്നങ്ങള്‍ എന്നിവയുടെ വിപണനത്തിലൂടെയാണ് ശ്രീക്കുട്ടി അസോസിയേറ്റ് 15 കോടിയുടെ വാര്‍ഷിക വിറ്റുവരവ് ഉണ്ടാക്കുന്നത്. ഇതിനു പുറമെ ശീതളപാനീയങ്ങളുടെ വിതരണ ശൃംഖലയ്‌ക്കായി ഇളയ മകള്‍ അനസൂയയുടെ ചെല്ലപ്പേരില്‍ കല്യാണി ഏജന്‍സീസ് സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിമാസം 40 ലക്ഷം രൂപ വിറ്റുവരവ് ലഭിക്കുന്നുണ്ട്. പ്രവര്‍ത്തന മികവിന് 2014 ല്‍ ശ്രീക്കുട്ടി അസോസിയേറ്റ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റിനും അര്‍ഹത നേടി.

ശൂന്യതയില്‍ നിന്നു തുടങ്ങി പടിപടിയായി ഒരു വ്യാപാര സാമ്രാജ്യത്തിന്റെ അധിപനായി മാറിയ ബിജുവിന്റെ ജീവിതം ആര്‍ക്കും മാതൃകയാക്കാവുന്ന ഏടാണ്. വിജയരഹസ്യത്തെ കുറിച്ച് ബിജുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ ‘സ്‌നേഹം, ദയ, സത്യസന്ധത പിന്നെ അധ്വാനിക്കാനുള്ള മനസ്സ്, ഇത്രയുമുണ്ടെങ്കില്‍ കച്ചവടത്തിലെന്നല്ല, ജീവിതത്തില്‍ നമ്മെ തോല്‍പ്പിക്കാന്‍ ആര്‍ക്കുമാവില്ല’.

ശ്രീക്കുട്ടിയുടെ ഉദയം

ബിഎ ബിരുദധാരിയായ ബിജു തലസ്ഥാനത്തെ ഒരു സ്വകാര്യ പാല്‍ വിതരണ കമ്പനിയുടെ സെയില്‍സ് മാനേജറായി ജോലി നോക്കി വരികയായിരുന്നു. ഉത്സാഹിയും അര്‍പ്പണബോധവുമുള്ള ഈ ചെറുപ്പക്കാരന്‍ ചുരുങ്ങിയ കാലം കൊണ്ട് വിതരണ കമ്പനികള്‍ക്ക് പ്രിയപ്പെട്ടവനായി. അങ്ങനെയിരിക്കെ എറണാകുളം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു പാല്‍ വിതരണ കമ്പനി ഉയര്‍ന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്ത് ബിജുവിനെ അവരുടെ സെയില്‍സ് മാനേജരാക്കി.

ജില്ലയിലുടനീളം ഈ കമ്പനിക്ക് വേരോട്ടമുണ്ടാക്കാന്‍ ബിജുവിന് അധിക സമയം വേണ്ടി വന്നില്ല. ആയിടയ്‌ക്കാണ് പാല്‍ വില പെട്ടന്ന് ഉയര്‍ന്നത്. എറണാകുളത്തു നിന്ന് പാല്‍ തലസ്ഥാനത്ത് എത്തിക്കുമ്പോഴുണ്ടാകുന്ന അമിത ചെലവുകള്‍ കാരണം കമ്പനി ജില്ലയിലെ പാല്‍ വിതരണത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചു. ബിജുവിനെ വിശ്വസിച്ച് പാല്‍ വിതരണക്കാരായി എത്തിയ ഏഴ് യുവാക്കള്‍ക്കും ബിജുവിനൊപ്പം തൊഴിലില്ലാതെയായി.

ബാങ്ക് വായ്‌പയെടുത്ത് പാല്‍ വിതരണത്തിനായി ഇവര്‍ അഞ്ചോളം ചെറുവാഹനങ്ങള്‍ വാങ്ങിയിരുന്നു. ഈ വായ്‌പകളുടെയെല്ലാം തിരിച്ചടവ് മുടങ്ങി. വണ്ടികളെല്ലാം ഷെഡ്ഡിലായി. നിത്യ ചിലവുകള്‍ക്ക് പോലും വഴിയില്ലാതെ അവര്‍ വിധിയെ പഴിച്ച് വീടുകളില്‍ ഒതുങ്ങിക്കൂടി. മുന്നോട്ടുള്ള ജീവിതം അവര്‍ക്കെല്ലാം ചോദ്യചിഹ്നമായി.

തനിക്കൊപ്പം നിന്നവരെ കൈവിടാന്‍ ബിജുവിന് കഴിയുമായിരുന്നില്ല. തിരുവനന്തപുരത്ത് വിതരണമില്ലാതിരുന്ന മുളകുമൂട്ടിലെ ക്ഷീരകര്‍ഷക കൂട്ടായ്‌മ ഉത്പാദിപ്പിക്കുന്ന നാഞ്ചില്‍ മില്‍ക്കിന്റെ വിതരണ ദൗത്യം ബിജു ഏറ്റെടുത്തു. ഇതായിരുന്നു ശ്രീക്കുട്ടി അസോസിയേറ്റിന്റെ ആദ്യചുവടുവയ്‌പ്പ്.

പാലിനൊപ്പം മറ്റ് ഉല്‍പന്നങ്ങളിലേക്ക്

നാട് ഉറങ്ങുമ്പോള്‍ വിതരണത്തിന് പോവുകയും, ഉണരുമ്പോള്‍ തിരികെ എത്തുകയും ചെയ്യുന്നവരാണ് പാല്‍ വ്യാപാരികള്‍. കുഞ്ഞുകുട്ടി പരാധീനതകളുള്ള തന്റെ തൊഴിലാളികള്‍ക്ക് ഇതില്‍ നിന്നുള്ള വരുമാനം മാത്രം കൊണ്ട് ജീവിതം തള്ളിനീക്കാനാവില്ല. രാവിലെ പാല്‍ വിതരണം കഴിഞ്ഞാല്‍ തൊഴിലാളികള്‍ക്ക് മറ്റൊരു ജോലിക്കും പോകാനും സാധിക്കില്ല.

ഈ ചിന്തയാണ് ശീതളപാനീയങ്ങളിലേക്കും ആരോഗ്യ വര്‍ധക ഉല്‍പന്നങ്ങളിലേക്കും തിരിയാന്‍ ബിജുവിനെ പ്രേരിപ്പിച്ചത്. ശ്രീക്കുട്ടി ഗ്രൂപ്പ് ഉല്‍പന്നങ്ങള്‍ വിതരണത്തിനെടുക്കുമ്പോള്‍ ഗുണമേന്മയുള്ള ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നവയ്‌ക്കാണ് മുന്‍ഗണന നല്‍കുന്നത്. മറ്റ് ഒരിടപെടലുകളും ബിജു മുഖവിലയ്‌ക്കെടുക്കില്ല.

സേവന വഴിയില്‍ നിശബ്ദ സാന്നിധ്യം

സമ്പാദ്യത്തില്‍ ഒരല്‍പം അന്യന്റെ കണ്ണീരൊപ്പാന്‍ ഉപകരിക്കണമെന്ന വലിയ ചിന്തയാണ് ബിജുവിന്റെത്. അത് കൊട്ടിഘോഷിക്കാതെയുള്ള സ്വകാര്യതയാവണമെന്നും നിര്‍ബന്ധം. പത്രത്താളുകളിലൂടെ സഹായം തേടുന്നവരുടെ വീടുകള്‍ തേടിപ്പോകും ബിജു. പോകുന്നിടത്തേക്ക് മക്കളായ ജ്യോത്സ്‌നയേയും അനസൂയയേയും ഒപ്പം കൂട്ടും. തന്റെ മക്കളില്‍ സഹജീവി സ്‌നേഹവും ദയയും വളര്‍ത്താനാണ് ഇത്.

സഹായാഭ്യര്‍ത്ഥന നടത്തിയവര്‍ കാരുണ്യം അര്‍ഹിക്കുന്നുവെന്ന് ബോധ്യമായാല്‍ പിറ്റേ മാസം മുതല്‍ അവരുടെ ബാങ്ക് അക്കൗണ്ടിലേക്ക് ശ്രീക്കുട്ടിയില്‍ നിന്ന് പ്രതിമാസ സഹായ നിധിയെത്തും. ഇത്തരത്തില്‍ ആജീവനാന്ത സഹായം നിരവധി പേര്‍ക്ക് നല്‍കുന്നുണ്ട് ശ്രീക്കുട്ടി അസോസിയേറ്റ്‌സ്. കോട്ടൂര്‍ അഗസ്ത്യ കുടീരം ബാലികാസദനത്തില്‍ അന്നദാനം, അഗസ്ത്യ ബാലസദനത്തിലെ അനാഥ ബാല്യങ്ങള്‍ക്ക് ദിവസേന പാല്‍ വിതരണം, ഗുരുരാജ് മിഷനിലെ അന്തേവാസികളായ ഭിന്നശേഷിക്കാര്‍ക്ക് സഹായം…

ഇങ്ങനെ സേവനവഴിയില്‍ സജീവമാണ് ബിജു. തനിക്ക് മുന്നില്‍ സഹായം തേടിയെത്തുന്നവന്‍ അര്‍ഹനെങ്കില്‍ വെറും കയ്യോടെ മടക്കരുതെന്ന് ബിജുവിന് നിര്‍ബന്ധമുണ്ട്. ഇല്ലായ്‌മയില്‍ നിന്ന് സമ്പദ് സമൃദ്ധിയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ഭഗവാനുള്ള കാണിക്കയാണതെന്ന് ബിജു വിശ്വസിക്കുന്നു.

ഈ ഉയര്‍ച്ചയില്‍ കടപ്പാട്

ഒരുപാട് സുമനസുകളുടെ പ്രാര്‍ത്ഥനയാണ് ഈ ജീവിതമെന്ന് ബിജു. ഒപ്പം പെരുംകുളത്തൂരപ്പന്റെ (പെരുംകുളത്തൂര്‍ മഹാവിഷ്ണു) അനുഗ്രഹം, അത്മാര്‍ത്ഥതയുള്ള അധ്വാനശീലരായ ജീവനക്കാര്‍, വിശ്വസിച്ച് ഒപ്പം നില്‍ക്കുന്ന കമ്പനി ഉടമകള്‍, ഇങ്ങനെ കടപ്പാടുകള്‍ നിരവധി പേരോടുണ്ട്.

കുട്ടിക്കാലം മുതല്‍ തനിക്കൊപ്പം കൂടിയ സുരേഷ് കമ്പനിയുടെ ഉയര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നു. സുരേഷിനാണ് കമ്പനിയുടെ മാര്‍ക്കറ്റിംഗ് ചുമതല. ബിജുവിന്റെ ഭാര്യ പ്രിയംവദയാണ് കമ്പനിയുടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മികച്ച പ്രബന്ധാവതരണത്തിന് അര്‍ഹരായ കൃഷ്ണശ്രീ ബാബു, ഹരിപ്രസാദ് വര്‍മ്മ ഇ.കെ. എന്നിവര്‍ക്ക് സ്വാഗതസംഘം ഡയറക്ടര്‍ പ്രൊഫ. ഡോ. എ. കൃഷ്ണമൂര്‍ത്തി പുരസ്‌കാരം നല്കുന്നു
Kerala

രാമകഥാ കോണ്‍ക്ലേവ്: 15 പ്രബന്ധങ്ങള്‍ക്ക് പുരസ്‌കാരം

Kerala

തിരുവാഭരണ പരിപാലന സുരക്ഷയ്‌ക്ക് സമഗ്രസംവിധാനം ഒരുക്കണമെന്ന് ഹൈക്കോടതി

Kerala

അന്വേഷണം ഒത്തുകളി; നീക്കം പിണറായിയെ രക്ഷിക്കാന്‍

India

ഹൈഡ്രോകാര്‍ബണ്‍ പര്യവേക്ഷണ രംഗത്ത് വന്‍ മുന്നേറ്റം; ഒഡീഷ തീരത്ത് വൻ പ്രകൃതിവാതക ശേഖരം കണ്ടെത്തി

Sports

ഏഷ്യന്‍ ഗെയിംസ്: വുഷുവില്‍ വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

മുട്ടില്‍ മരംമുറി: വഞ്ചന കേസ് ചോറ്റാനിക്കരയില്‍ നിന്നും വയനാട്ടിലേക്ക് മാറ്റാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശം

ജപ്പാന്റെ E10 സീരീസ് ട്രെയിനുകളുടെ വേഗത; 2030-ഓടെ അടുത്ത തലമുറ ബുള്ളറ്റ് ട്രെയിനുകൾ തദ്ദേശീയമായി നിര്‍മിക്കാൻ ഭാരതം

ഉപഗ്രഹങ്ങളുടെ സുരക്ഷ: സ്‌പേസ് ട്രാക്കിങ് റഡാറുമായി ഐ.എസ്.ആർ.ഒ.

മുഖ്യമന്ത്രിയുടെ വിമാനയാത്ര; സ്‌പോണ്‍സറെ വെളിപ്പെടുത്താത്തത് ദുരൂഹം

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.